ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം, പുതിയ ലുക്കിലെത്തി മമ്മൂട്ടി
‘ഫാലിമി’ക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി പ്രൊഡക്ഷന്റെ ഒൻപതാം ചിത്രത്തിൽ ജോയിൻ ചെയ്ത് നടൻ മമ്മൂട്ടി. താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കാരക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജൂലായ് 28നാണ് ആരംഭിച്ചത്. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ഓം പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി എത്തിയത്. 50 ദിവസത്തെ ചിത്രീകരണം ആണ് കാരക്കുടിയിൽ നടക്കുന്നത്. സെപ്തംബർ പകുതി വരെ കാരക്കുടിയിൽ ചിത്രീകരണം തുടരും. ജീൻ പോൾ ലാൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും…