ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതും ഭക്ഷണ വിതരണവും വിലക്കി ജമ്മു കശ്മീർ വഖഫ് ബോർഡ്
ശ്രീനഗർ: ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതിനും സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി ജമ്മു-കശ്മീർ വഖഫ് ബോർഡ്. ബി.ജെ.പി നേതാവ് ഡോ. സെയ്ദ് ദറക്ഷൻ അന്ദ്രാബി അധ്യക്ഷയായ വഖഫ് ബോർഡാണ്, ബോർഡിന് കീഴിലുള്ള ആരാധനാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്. അതേസമയം, നിരോധനം ഏർപ്പെടുത്തുകയല്ല, മറിച്ച് ചിട്ടയായതും മാന്യവുമായ രീതികൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ദറക്ഷൻ അന്ദ്രാബി വ്യക്തമാക്കി. പുണ്യസ്ഥലങ്ങളുടെ പവിത്രത നിലനിർത്തുന്നതിനെക്കുറിച്ച് അവബോധം വളർത്താനാണിതെന്നും അവർ കൂട്ടിച്ചേർത്തു. തഹരി കൊണ്ടുവന്ന് വിതരണം ചെയ്യുന്നത്…