ഖജനാവ് ചോർത്തുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വകാര്യവത്കരണം സർക്കാരിന്റെ നയമല്ലെന്നും നിരന്തരം ഖജനാവ് ചോർത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ഐ.എൻ.ടി.യു.സി സംസ്ഥാനനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്ആർ.ടി.സി, ഇലക്ട്രിസിറ്റിബോർഡ് തുടങ്ങിയ സ്ഥാപനങ്ങളെ സർക്കാർ സഹായമില്ലാതെ സ്വന്തം നിലയിൽ നിലനിറുത്താനും പരിപോഷിപ്പിക്കാനും നടപടികളെടുക്കും. രാജ്യത്തെ 29 തൊഴിൽനിയമങ്ങൾ കോൺഗ്രസ് ഗവൺമെന്റുകൾ നടപ്പാക്കിയത് ഐ.എൻ.ടി.യു.സി നിർദേശപ്രകാരമായിരുന്നു. അവമാറ്റിമറിച്ചാണ് ബി.ജെ.പി സർക്കാർ ലേബർകോഡുകൾ നടപ്പാക്കുന്നത്. പാർലമെന്റ് ലേബർകോഡുകൾ പാസാക്കിയതിനാൽ അത് നടപ്പാക്കുന്നതിൽ നിന്ന് ഗവൺമെന്റുകൾക്ക് മാറിനിൽക്കാനാവില്ല. തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത ചട്ടങ്ങൾ രൂപീകരിക്കാൻ നടപടികളെടുക്കും. അതിനുമുമ്പ് ട്രേഡ്…