admin

സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: കലാകേരളത്തിൻ്റെ നിറസാന്നിദ്ധ്യമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായിരുന്നു. 75 വയസായിരുന്നു. മൂന്ന് പതിറ്റാണ്ട് മുൻപ് ശബ്‌‌ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്‌ണമൂർത്തി സൂര്യ കൃഷ്‌ണമൂർത്തിയായി അറിയപ്പെട്ടത്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ കരൾരോഗബാധയെ…

Read More

പുതുതായി വയോജന വകുപ്പ് രൂപീകരിക്കും. പ്രളയത്തിൽ മരിച്ചവർക്ക് 8 ലക്ഷം ധനസഹായം

തിരുവനന്തപുരം കേരളപ്പിറവിയുടെ 70 വ‌‌ർഷം ആഘോഷിക്കാൻ ഫെസ്റ്റിവെൽ കേരള രാജ്യാത്താകമാനം നടപ്പാക്കും. മുഖ്യമന്ത്രിയായിരിക്കും ചെയർമാൻ.ആരോഗ്യമന്ത്രി,​ ആഭ്യന്തര മന്ത്രി,​സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവരും നേതൃത്വ നിരയിൽ ഉണ്ടാകും. വയോജന വകുപ്പ് രൂപീകരിക്കും.  അതേ പോലെ കഴിഞ്ഞ ദുരന്തത്തിൽ മരിച്ച 9 പേ‌ർക്ക് 8 ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് രാവിലെ 11 മണിക്ക മുഖ്യമന്ത്രി വിളിച്ചു ചേ‌ർത്ത വാ‌ർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . പ്രതിപക്ഷ നേതാവിനെതിരെയുള്ള അഴിമതി കേസ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം…

Read More

ഹാരിസൺ ഓഫീസ് ഡിവൈഎഫ്ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു

തൃശ്ശൂർ പാലപ്പിള്ളി കുണ്ടായി ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചർ മഞ്ജുഷ (41) ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന് ഡിവൈഎഫ് ഐ പ്രവ‌ർത്തക‌ർ അടിച്ചു തകർത്തു. പ്രദേശത്ത് ശക്തമായ തൊഴിലാളി പ്രതിഷേധവും ജനരോഷവും ഉണ്ടായിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന മഞ്ജുഷയെ എസ്റ്റേറ്റ് അധികൃതർ ക്രൂരമായി പീഡിപ്പിച്ചതായും, വന്യമൃഗശല്യമുള്ള ഉൾക്കാടുകളിൽ തനിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചതായും ആരോപണമുണ്ട്. ഫാക്ടറിക്ക് സമീപമുള്ള ഒരു ഇലക്ട്രിക് ടവറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ്: മരണത്തിന് കാരണം എസ്റ്റേറ്റ് ഓഫീസിലെ മൂന്ന് മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക…

Read More

തെന്മല ഇക്കോ ടൂറിസം വികസനം സമഗ്രമായ പദ്ധതി തയാറാക്കും:പി സി വിഷ്ണു നാഥ്

തെന്മല:തെന്മല ഇക്കോടൂറിസത്തിൽ നിലവിൽ മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു. തെന്മല ഇക്കോടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സി അജയപ്രസാദ് എംഎൽഎ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി തെന്മല ഇക്കോടൂറിസം മേഖലയിലെത്തുകയും, അഡ്വഞ്ചർ സോൺ, തെന്മല ഡാം പരിസരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം യോഗത്തിൽ ഉന്നയിച്ചു. നിലവിൽ പ്രവർത്തനം നിലച്ച ചിൽഡ്രൻസ് പാർക്ക്,ലൈറ്റ് ആൻ്റ് സൗണ്ട്,എന്നിവ പ്രവർത്തനം ആരംഭിക്കും.മ്യൂസിക്കൽ ഫൗണ്ടെൻ നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയത…

Read More

ഗുരുവായൂരിൽ പ്രേംനസീര്‍ ജന്മവാർഷികം

ഗുരുവായൂര്‍: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ,നിത്യഹരിത നായകന്‍ അനശ്വരനായ പ്രേംനസീറിന്റെ നൂറാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിയ്ക്കുമെന്ന് ദൃശ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകീട്ട് 5 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ജീവനം നാലാം ഘട്ടം, എന്‍.കെ. അക്ബര്‍ എം.എല്‍.എയും, നിത്യഹരിതം പ്രേംനസീര്‍ @ 100 എന്ന പരിപാടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാറും ഉൽഘാടനം ചെയ്യും . പ്രേംനസീര്‍ സ്മൃതി പുരസ്‌ക്കാരം പ്രശസ്ത സംവിധായകന്‍ ഹരിഹരന് കെ. ജയകുമാര്‍ സമ്മാനിയ്ക്കും….

Read More

ഗുരുവായൂർ ബാങ്ക് ഓഫ് ബറോഡയിൽ അഗ്നി ബാധ

ഗുരുവായൂർ : ഗുരുവായൂർ ബറോഡ ബാങ്കിൽ അഗ്നിബാധ. കിഴക്കേ നടയിലെ ആർ വി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ അഗ്നി ബാധ ഉണ്ടായത് അഗ്നി ശമന വിഭാഗം എത്തി തീ നിയന്ത്രണ വിധേയ മാക്കി ഷോർട് സർകീട്ട് മൂല മാണ് അഗ്നി ബാധ ഉണ്ടായെതെന്ന് കരുതുന്നു. ബാങ്കിലെ അലാം അടിക്കുന്ന ശബ്ദം കേട്ട് താഴെ പ്രവർത്തിക്കുന്ന ഹോട്ടലിലെ ആളുകൾ പോലീസിനെയും അഗ്നി ശമന വിഭാഗത്തെയും അറിയിക്കുകയായിരുന്നു. ആർ വി ടവറിലെ…

Read More

കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ യുവതി മരിച്ചു

തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി ജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി. സെപ്‌തംബർ 16നാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് വിദ്യ മരിച്ചത്. എന്നാൽ, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ…

Read More

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാരയാണ് (52) മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ…

Read More

നിംസ് മെഡിസിറ്റിയുടെ സേവനം കേരളമാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി

നെയ്യാറ്റിൻകര:നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നിംസ് മെഡിസിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പി.ഗോപിനാഥൻനായർ, കെ.ഇ.മാമ്മൻ എന്നിവരുടെ ചിത്രം അനാച്ഛാദനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി എന്നതിലുപരി, ചരിത്രസ്മരണകളെ നിലനിറുത്താനും മാനവിക-സാമൂഹികനന്മകൾ മുന്നോട്ടു കൊണ്ടുപോകാനുമുളള നിംസ് മെഡിസിറ്റിയുടെ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.ശക്തൻ എം.എൽ.എ അദ്ധ്യക്ഷനായി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ , ഡയറക്ടർ ശബ്‌നം ഷഫീക്, എൽ.സരസ്വതി അമ്മ, വർഗീസ്,എം.എം.ഹസൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ,…

Read More

മത്സ്യത്തൊഴിലാളികളെ ചേർത്തുനിർത്തും – മുഖ്യമന്ത്രി

പാറശ്ശാല : തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേർത്തുനിർത്തുന്ന സർക്കാരാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊഴിയൂർ പുലിമുട്ട് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഇവിടെയെത്തി ദുരവസ്ഥ നേരിൽ കണ്ട്‌ അത് നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും ദൗർഭാഗ്യവശാൽ പരിഹാരമുണ്ടായില്ല. എന്നാൽ, ഈ സർക്കാർ അധികാരത്തിലേറി തീരുമാനമെടുത്ത് നടപ്പിലാക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലിമുട്ട് നിർമാണം തീരദേശത്തിന്റെ ദുരിതം നീക്കുമെന്നാണ് വിശ്വാസം. സമയബന്ധിതമായി പ്രശ്‌നങ്ങൾ ഒന്നൊന്നായി പരിഹരിക്കും. കരമന-കളിയിക്കാവിള പാതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. വഴിമുക്ക് മുതൽ അമരവിള…

Read More