reporter

ബഹിരാകാശത്ത് ‘ഓൺ-ഓർബിറ്റ്’ ആയുധം വിന്യസിച്ചതായി ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: അമേരിക്കയ്ക്ക് ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നും, തങ്ങളുടെ പക്കൽ അത്തരം ആക്രമണ ശേഷികളുണ്ടെന്നും യുഎസ് സ്പേസ് ഫോഴ്‌സ് ചരിത്രത്തിലാദ്യമായി സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട്, ശത്രുരാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാൻ “ഓൺ-ഓർബിറ്റ്” (ഭ്രമണപഥത്തിലുള്ള) ആയുധം അത്യാവശ്യമാണെന്ന് യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് പറഞ്ഞു. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന വാർഷിക എയർ, സ്പേസ്, ആൻഡ് സൈബർ കോൺഫറൻസിൽ പ്രഖ്യാപനം നടത്തിയ മീങ്ക്, എന്തുതരം യുഎസ് ആയുധമാണ് ബഹിരാകാശത്തുള്ളതെന്ന് വ്യക്തമാക്കിയില്ല. എങ്കിലും, “വളർന്നുവരുന്ന ഭീഷണികൾക്കെതിരെ”…

Read More

ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം

തൃശൂർ: ഗുരുവായൂ‌ർ ഏകാദേശിക്ക് കണ്ണനുമുന്നിൽ തെളിയിക്കുന്ന ‘കോടതി വിളക്ക്’ പുനർനാമകരണം ചെയ്ത് ‘നീതിവിളക്ക്’ എന്നാക്കി. ഏകാദശി കാലത്തെ ഒരാഴ്ച നീളുന്ന ചടങ്ങിന്റെ ഭാഗമാണ് വിളക്ക് തെളിയിക്കൽ. ഇത് വർഷങ്ങളായി ഗുരുവായൂർ ദേവസ്വം ബോർഡാണ് നടത്തി വരുന്നത്. ഈ പരിപാടിയിൽ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കാറുണ്ട്. ഇതിൽ ഉൾപ്പെട്ടിരുന്ന ചടങ്ങാണ് ‘കോടതി വിളക്ക്’. ഇതിന് 100 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. കോടതിവിളക്കെന്ന പേരിൽ ഈ ചടങ്ങ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് പുനർനാമകരണം ചെയ്തത്. കോടതിവിളക്ക് എന്ന പേരിന്…

Read More

കോച്ചിംഗ് സെന്ററുകൾക്ക് വൻ തുക കൊടുക്കേണ്ട; നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകാൻ സർക്കാർ

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ‘മുകുളം’ എ ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി…

Read More

ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തു: വയോധികനെ കെഎസ്ആർടിസി ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി

കൊല്ലം: കൊട്ടാരക്കരയിൽ ഇറങ്ങുന്നതിന് മുൻപ് ബസ് എടുത്തത് ചോദ്യംചെയ്തതിന് കെഎസ്ആർടിസി ഡ്രൈവർ വയോധികനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. പെരിനാട് ഇടവട്ടത്തുചേരിയിൽ അപ്പുക്കുട്ടൻപിള്ളയാണ് പരാതി നൽകിയത്. ഡ്രൈവർ ചെരുപ്പൂരി അടിക്കാൻ ശ്രമിച്ചെന്നും ചീത്തവിളിച്ചെന്നുമാണ് പരാതി. ബുധനാഴ്ച കൊട്ടാരക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്നു അപ്പുക്കുട്ടൻപിള്ളയും ഭാര്യ രാധമ്മയും. മാമൂട് ജംഗ്ഷനിൽ രാധമ്മ ഇറങ്ങുന്ന സമയം ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയും പിന്നാലെ രാധമ്മ നിലത്തുവീഴുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവ് അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ കൈയ്യേറ്റം ചെയ്യാൻ…

Read More

അഹാന ഇനി നിമിഷിന് സ്വന്തം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം

സെപ്തംബർ 13നാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ. താജ് കോവളത്ത് വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് ആറര മുതൽ സുബ്രഹ്മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. ‘എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ, ഒടുവിൽ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാവണം, നമുക്ക്…

Read More

പാക് നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപകമായി മുന്നറിയിപ്പ്; ഇവ ഒരു കാരണവശാലും ഉപയോഗിക്കരുത്

ന്യൂഡൽഹി: പാകിസ്ഥാൻ നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്ററിന്റെ മുന്നറിയിപ്പ്. ക്രീമുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അമിത അളവിലുള്ള ഘനലോഹങ്ങൾ (Heavy metals) കണ്ടെത്തിയതിനെത്തുടർന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) നടപടി. അനുമതിയില്ലാതെ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ‘ഗോരി ബ്യൂട്ടി ക്രീം’ (Goree Beauty Cream), ‘ചാന്ദ്നി വൈറ്റനിംഗ് ക്രീം’ (Chandni Whitening Cream) എന്നീ പാക് നിർമ്മിത ക്രീമുകൾ ഉപഭോക്താക്കൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സിഡിഎസ്‌‌സിഒ കർശന മുന്നറിയിപ്പ് നൽകി….

Read More

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് അധിക ചാർജില്ല; കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകൾക്കും പേയ്‌മെന്റ് സംവിധാന ദാതാക്കൾക്കും ഇടപാട് നടത്തുന്നവരിൽനിന്ന് നേരിട്ടോ പരോക്ഷമായോ അധിക നിരക്ക് ഈടാക്കാൻ കഴിയില്ല. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007-ലെ സെക്ഷൻ 10എ പ്രകാരമാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തോടെ 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ അധിക നിരക്കിൽനിന്ന് ഒഴിവാകും. അതേസമയം, ഈ പരിധിക്ക്…

Read More

തിയേറ്ററുകളിൽ ഇനി 99 രൂപയ്ക്ക് പോപ്‌കോൺ; മിന്നൽ പരിശോധനയ്ക്ക് പിന്നാലെ നടപടി

കൊച്ചി: സിനിമാ തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്മെന്റുകൾ അറിയിച്ചു. തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയ്ക്ക് പിന്നാലെയാണ് തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ പോപ്‌കോൺ 99 രൂപയ്ക്ക് നൽകുന്നതിനൊപ്പം സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസെടുത്തു….

Read More

വനിതാ ബൈക്കർ ഉൾപ്പെട്ട ഗുരുഗ്രാം ഹിറ്റ് ആൻഡ് റൺ കേസ്: പ്രതി രാജസ്ഥാനിൽ പിടിയിൽ

ദൗസ: ഗുരുഗ്രാം ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ കല്യാൺ ബൈൻസ്‌ലയെ രാജസ്ഥാനിലെ ദൗസയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കേസിന്റെ ഭാഗമായി ഗുരുഗ്രാം പൊലീസ് സംഘം രാജസ്ഥാനിലേക്ക് പോയിരുന്നു. കസ്റ്റഡിയിലുള്ള ബൈൻസ്‌ലയെ ദൗസയിൽ നിന്ന് ഗുരുഗ്രാമിലേക്ക് എത്തിക്കും. സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായ, വനിതാ ബൈക്കർ ഉൾപ്പെട്ട സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി. സിയ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ കഴിഞ്ഞു. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ…

Read More

വീണ്ടും മുകളിലേക്ക്; സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 14,​040 രൂപയായി. പവന് 240 രൂപ കൂടി 1,​12,​320 രൂപയായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,​12,​080 രൂപയായിരുന്നു വില. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ക്രൂ​ഡോ​യി​ൽ​…

Read More