reporter

കോഴിക്കോട് കാട്ടുപന്നി ആക്രമണം ; വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ , കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം  വായിച്ചുകൊണ്ടിരുന്ന  എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി കുത്തി പരുക്കേറ്റത്. ഓടിയെത്തി കുത്തി പരുക്കേല്‍പ്പിച്ചത്. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ് അബ്ദുല്‍ ഖാദര്‍ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

മഹാരാഷ്ട്രയിലെ ഏറ്റവും ധനികനായ എംഎല്‍എ സുഖസൗകര്യങ്ങള്‍ മാറ്റിവെച്ചു ഭിക്ഷക്കാരനായി

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും ധനികരായ നിയമസഭാംഗങ്ങളിൽ ഒരാളായ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ, തന്റെ സുരക്ഷാ ജീവനക്കാരെയും കാറുകളെയും വിലപിടിപ്പുള്ള വസ്തുക്കളെയും മാറ്റിനിർത്തി, യാചകന്റെ വേഷത്തിൽ മുംബൈയിലെ ഘാട്കോപ്പർ തെരുവുകളിൽ ഒരു ദിവസം ഭിക്ഷാടനം നടത്തി. ജീവിതത്തിന്റെ “യാഥാർത്ഥ്യം” നേരിട്ടറിയാൻ വേണ്ടിയായിരുന്നു എംഎല്‍എ യുടെ ശ്രമം. ഘാട്കോപ്പർ എം.എൽ.എയുടെ യാചകവേഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിജയിച്ച ഒരു വ്യവസായി കൂടിയായ ഷാ, ജെയിൻ മതവിശ്വാസത്തിൽ വളരെ പ്രാധാന്യമുള്ള ഒരു പ്രത്യേക മാസത്തിൽ, തന്റെ ജെയിൻ ആത്മീയ ഗുരുവായ…

Read More

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി: അന്വേഷണം

കണ്ണൂർ: തലശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അ‌ർദ്ധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന പുറത്തുപോയി പിന്നീട് പൊലീസ് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റുമൂന്നുപേരും പോയതെന്നാണ് വിവരം. പെൺകുട്ടികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും…

Read More

മഞ്ഞക്കുറ്റികളുടെ പേടി മാറിയപ്പോൾ എത്തിയത് പിങ്ക് കുറ്റികൾ, ഒന്നും ചെയ്യാതെ സർക്കാർ

തുറവൂർ: തീരദേശ ജനങ്ങളുടെ നെഞ്ചിലെ കനലായി മാറിയിരിക്കുകയാണ് റോഡ് വികസനത്തിനായി സ്ഥാപിച്ച പിങ്ക് കുറ്റികൾ. മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും സർക്കാർ നൽകിയ മാപ്പിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയാണ് പിങ്ക് കുറ്റികൾ സ്ഥാപിച്ചത്. കുറ്റികൾ സ്ഥാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലമുടമകളുടെ മേൽവിലാസം, സർവേ നമ്പർ, ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. വീട്ടിലും മുറ്റത്തും പറമ്പിലുമെല്ലാം പിങ്ക് കുറ്റികൾ സ്ഥാപിച്ചതോടെ ഭൂവുടമകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ…

Read More

സ്വ‌ർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഹോൾമാർക്ക് ഫീസ് കൂട്ടി, ഇനി വിലയിൽ സംഭവിക്കുകയെന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 25 രൂപ കൂടി 14,065 രൂപയിലെത്തി. ഇതോടെ പവന് ഇന്നത്തെ വിപണി വില 1,12,520 രൂപയാണ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതിനിടെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‌യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്കും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റേതാണ് (ബിഐഎസ്) നടപടി. നിലവിലെ 45 രൂപയിൽ നിന്ന് 30 രൂപ കൂടി 75 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ആഭരണം വാങ്ങുമ്പോൾ 18…

Read More

റിപ്പോർട്ടിംഗിനിടെ അപകടം; വാർത്താസംഘത്തിന്റെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്ന് മരണം

വാഷിംഗ്‌ടൺ: വാർത്താ റിപ്പോർട്ടിംഗിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലെ ചാറ്റ്‌സ്‌വർത്ത് മേഖലയിലാണ് അപകടം. എൻബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്‌ചോപ്പർ 4 ഹെലികോപ്‌റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി എൻബിസി ലോസ് ആഞ്ചലസ് സ്ഥിരീകരിച്ചു. എലിയാന മൊറേനോ, ജോർജ് മാർസിനിയു എന്നിവരാണ് മരിച്ചത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകരുമായിരുന്നെന്ന് ചാനൽ അവതാരകർ പറഞ്ഞു. പ്രദേശത്തെ…

Read More

സമുദ്രാതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെയും പാകിസ്ഥാൻ നാവികസേനയുടെയും കപ്പലുകൾ അന്താരാഷ്ട്ര സമുദ്ര മേഖലയിൽ കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 15നാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് റിപ്പോർട്ട്. ‘പാകിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. ഇക്കാര്യത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രാജ്യാന്തര സമുദ്രമേഖലയിലാണ് സംഭവമുണ്ടായത്. കൂട്ടിയിടിയിൽ കാര്യമായ…

Read More

സൂപ്പര്‍സബ്ബായി കാര്‍ലോസ് എസ്പി ; എല്‍ചെയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് ആവേശം ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ബാഴ്‌സിലോണയ്‌ക്കൊപ്പം. എല്‍ചെയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ഡിറ്റുറോ, എംബാപ്പേ, കാര്‍ലോസ് എസ്പി എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. ഒസോരിയോ ഫെര്‍ നിനോ എന്നിവരുടെ ഗോളുകളില്‍ കൊമ്പന്മാരെ വിറപ്പിച്ചെങ്കിലും എല്‍ചേയ്ക്ക് ജയം നേടാനായില്ല. മൊര്‍ട്ടിനെസ് വാലെറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരന്‍ കാര്‍ലോസ് എസ്പിയുടെ അവസാന നിമിഷത്തെ ഗോളാണ് റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയലിനെതിരെ രണ്ടാം…

Read More

ഇംഗ്‌ളീഷ് ലീഗ്കപ്പ് : ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം

ലണ്ടന്‍ : ഇംഗ്‌ളീഷ് ലീഗ് കപ്പില്‍ കരുത്തരായ ആഴ്‌സണലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. ദുര്‍ബ്ബലരായ ഇപ്‌സ്‌വിച്ചിനെ ആഴ്‌സണല്‍ തകര്‍ത്തപ്പോള്‍ ലിവര്‍പൂളിനോട് തോറ്റത് ടോട്ടനം ഹോട്‌സ്പറായിരുന്നു. ആഴ്‌സണല്‍ നാലു ഗോളുകള്‍ക്കും ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ക്കുമായിരുന്നു സ്വന്തം മൈതാനങ്ങളില്‍ നടന്ന മത്സരത്തില്‍ ജയിച്ചുകയറിയത്. ജയിച്ചെങ്കിലും പ്രീമീയര്‍ലീഗ് ചാംപ്യന്മാരായ ആഴ്‌സണലിന്റെ പ്രതിരോധത്തിന്റെ വിള്ളല്‍ തുറന്നുകാട്ടി ഇപ്‌സ്‌വിച്ച് രണ്ടുഗോളുകള്‍ മടക്കുകയും ചെയ്തു. ഏഴ്, 47 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ നേടിയ ഡോവ്മാന്‍ നേടിയതാണ് ആഴ്‌സണലിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മഡൂകേയും മികേല്‍ മെരിനോയും മറ്റു ഗോളുകള്‍…

Read More

തിരുവനന്തപുരത്ത് പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദ്ദിച്ച് രണ്ട് പവന്റെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലെ പമ്പ് ഹൗസ് ഓപ്പറേറ്ററും പാറശ്ശാല സ്വദേശിയുമായ ഹരിഹര സുധനാണ് (54) ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച പുലർച്ചെ 1:10നായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ മൂന്നുപേരാണ് ആക്രമണത്തിന്പിന്നിൽ. പുലർച്ചെ പമ്പ് ഹൗസിലേക്ക് ഇരച്ചുകയറിയ പ്രതികൾഹരിഹര സുധനെ ബലമായി കസേരയിലിരുത്തി മാല കവരാൻ ശ്രമിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും…

Read More