reporter

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു; പുതിയത് നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ഹൈക്കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇവ ഇനി…

Read More

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് കസ്റ്റഡിയിലുള്ളത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. പരിശോധനയിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ…

Read More

ഇസ്ലാം വിരുദ്ധ പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം, പദവിക്ക് യോജിക്കാത്തതെന്ന് വിമർശനം

മലപ്പുറം: കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രി വി ‌ഡി സതീശന്റെ പരാമർശത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നുമാണ് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്തിന്റെ ആവശ്യം. സംഘടനയുടെ മലപ്പുറം ജില്ലാ കമ്മി​റ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സതീശൻ നടത്തിയത് പദവിക്ക് യോജിക്കാത്ത പരാമർശമാണെന്നും പ്രസ്താവനയിലുണ്ട്. ഏറെ വായനാപ്രിയനായിട്ടുള്ള മുഖ്യമന്ത്രി വിഡി സതീശൻ വിശുദ്ധ ഖുർ ആനെയും പ്രവാചകനെയും ഇസ്ലാമിനെക്കുറിച്ചും…

Read More

പട്ടാപ്പകല്‍ കിഡ്‌നാപ്പ്. റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ട് പോയതായി പരാതി

തിരുവനന്തപുരം: പട്ടാപ്പകല്‍ റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ട് പോയതായി പരാതി. അമ്പൂരി കുളമാംകുഴിയില്‍ വെള്ളനാട് സ്വദേശി സന്തോഷിനെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. രണ്ട് വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. ദൃക്‌സാക്ഷി പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തന്റെ പുതുതായി പണിയുന്ന റിസോര്‍ട്ടിന്റെ ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം. നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്. പൊസീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Read More

സിന്ദൂർ ഒരു പാഠം മാത്രം; ശത്രുവിനെ അങ്ങോട്ടുചെന്ന് തകർക്കാൻ ‘സുദർശൻ’ വീണ്ടും വരുന്നു, ഇന്ത്യയുടെ കരുത്ത് ഇനി ഇരട്ടിക്കും

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തു. ഇന്ത്യൻ സേനയിൽ ‘സുദർശൻ’ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച മിസൈൽ സംവിധാനമാണിത്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ഇവയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്. സിന്ദൂർ ഓപ്പറേഷനിടെ പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റർ അകലെവച്ചാണ് ‘സുദർശൻ’…

Read More

സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്‌ച; എകെ47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാനില്ല

ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് എകെ-47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാതായതായി പരാതി. സെക്കന്ദരാബാദ് കന്റോൺമെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിലാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. എകെ-203, ഐഎൻഎസ്‌എഎസ് (ഇന്ത്യൻ സ്‌മാൾ ആംസ് സിസ്റ്റം) റൈഫിൾ, ആറ് പിസ്റ്റളുകൾ, വെടിമരുന്ന് തുടങ്ങിയവയും കാണാതായവയിൽ ഉൾപ്പെടുന്നു. ഞായറാഴ്‌ച രാത്രിയാണ് ആയുധങ്ങൾ കാണാതായതായി തിരിച്ചറിഞ്ഞത്. തുടർന്ന് തിങ്കളാഴ്‌ച ബൊല്ലാറാം പൊലീസിൽ അധികൃതർ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന…

Read More

‘ടെസ്റ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് നാല് വർഷം, ആരാധകരുടെ കണ്ണിൽ മാത്രം ലോകോത്തര താരം’

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന് പിന്നാലെ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പ്രതികൂല സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ബാബറിന് കഴിയുന്നില്ലെന്നും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും പിന്തുണ മാത്രമാണ് ബാബറിനെ ലോകോത്തര താരമാക്കി ഉയർത്തുന്നതെന്നും ബാസിത് ആരോപിച്ചു. ‘ദ ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ൽ എട്ട് ടെസ്റ്റുകളിൽ നിന്ന് 322 റൺസ് നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് ഏകദേശം…

Read More

7.5 കോടി രൂപ എവിടെ? പഞ്ചാബ് നാഷണൽ ബാങ്കിൽ ഞെട്ടിക്കുന്ന ക്രമക്കേട്; യഥാർത്ഥ പണത്തിന് പകരം കള്ളനോട്ടുകൾ

ലക്‌നൗ: ഉത്തർപ്രദേശ് സഹാരൻപൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ വിനിമയത്തിനായി സൂക്ഷിച്ചിരുന്ന കറൻസിയിൽ​ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ഏകദേശം 7.4 കോടി രൂപയ്ക്ക് പകരം കള്ളനോട്ടുകൾ വച്ചതായാണ് കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ബാങ്കിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. സംഭവം പുറത്തുവന്നതോടെ ബാങ്ക് അധികൃതരും അന്വേഷണ ഏജൻസികളും പരിശോധന ശക്തമാക്കി. യഥാർത്ഥ നോട്ടുകൾക്ക് പകരം കളളനോട്ടുകൾ എങ്ങനെ എത്തിച്ചുവെന്നും ഇതിന് പിന്നിൽ ആരൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ബാങ്ക്…

Read More

പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് 17കാരന് മദ്യം നൽകിയതെന്നാണ് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസാണ് കേസെടുത്തത്. ബാറിൽവെച്ച് 17കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രായം 17 ആണെന്ന് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറിൽ കൂടുതൽ പരിശോധനയും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More

വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി; ഊഹാപോഹങ്ങൾ തള്ളി കോൺഗ്രസ്

ചെന്നൈ: വിജയ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് തരഹൈ കുത്ബെർട്ട് ആണ് ഇക്കാര്യംവ്യക്തമാക്കിയത്. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങളും അവർ തള്ളിക്കളഞ്ഞു. ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദ നേഷൻ’ സർവേയിൽ വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതിനെത്തുടർന്നുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കുമിടയിലാണ് വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ…

Read More