reporter

കേരളം പിടിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ,​ രണ്ട് ക്ലസ്റ്ററാക്കി തിരിച്ചു,​ എംടി രമേശിനും സുരേഷിനും ചുമതല

തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുൻനിറുത്തി ബി.ജെ.പിയിൽ സംഘടനാതലത്തിൽ മാറ്റം. കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ച് രണ്ട് ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. എം.ടി. രമേശിന് വടക്കൻ ക്ലസ്റ്ററിന്റെയും എസ്. സുരേഷിന് തെക്കൻ ക്ലസ്റ്ററിന്റെയും ചുമതല നൽകിയതായി ബി.ജെ,​പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാസർകോട്,​ കണ്ണൂർ‌,​ വയനാട്,​ കോഴിക്കോട്,​ മലപ്പുറം,​ തൃശൂർ,​ പാലക്കാട് ജില്ലകളുടെ ചുമതലയാണ് എം.ടി. രമേശിന് നൽകിയിരിക്കുന്നത്. എസ്. സുരേഷിന് എറണാകുളം,​…

Read More

ഇസ്ലാമിലുള്ളത് സ്ത്രീപുരുഷ തുല്യത,​ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പാളയം ഇമാം

തിരുവനന്തപുരം : കാന്തപുരം എ.പി. അബുബേക്കർ‌ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാമിൽ ഒരിടത്തും പറയുന്നില്ല. സ്ത്രീകൾക്ക് മേൽ അനാവശ്യമായ നിയന്ത്രണങ്ങൾ എർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സൂക്ഷ്മതയോടെ സ്ത്രീകൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. ഇതാണ് ഇസ്ലാമിൽ ശരിയായ നിലപാടെന്നും സുഹൈബ് മൗലവി പറഞ്ഞു. വെള്ളിയാഴ്ചനമസ്കാരത്തിനിടെ ആയിരുന്നു പരാമർശം. ഖുറാനിൽ ഒരുതരത്തിലുമുള്ള ലിംഗവിവേചനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാഹാബിമാരുടെ കാലം മുതലുള്ള ഇസ്ലാമിന്റെ പാരമ്പര്യം…

Read More

50 വർഷത്തിനുശേഷം പാക് സൈനിക കമാൻഡ് ഘടനയിൽ വൻ മാറ്റം

ഇസ്‌ലാമാബാദ്: സൈനിക കമാൻഡ് ഘടനയിൽ നിർണായക മാറ്റങ്ങളുമായി പാകിസ്ഥാൻ. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പുതിയ കേന്ദ്രീകൃത കമാൻഡ് സംവിധാനം നിലവിൽ വന്നു. 27-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി രൂപീകരിക്കുകയായിരുന്നു. തുടർന്ന് 2026ലെ പാകിസ്ഥാൻ പ്രതിരോധ സേനാ നിയമത്തിലൂടെ നടപ്പാക്കിയ പുനഃസംഘടന, 50 വർഷത്തിനുശേഷം പാക് ദേശീയ സുരക്ഷാ സംവിധാനത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ്. നിലവിലെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ…

Read More

പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചുപൊളിച്ചു; വലതുപക്ഷ ഇൻഫ്ലുവൻസറുടെ അവകാശവാദം വിവാദമായി

ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പ്രതിഷേധത്തിനിടയിൽ നീറ്റ് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർത്തുവെന്ന് അവകാശപ്പെട്ട വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന്റെ പരാമർശം വിവാദമായി. സ്വതന്ത്രയെ ജയിലാക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. 2026 ജൂൺ 23-ന് നടന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥി പ്രവർത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തല അടിച്ചു പൊട്ടിച്ചു എന്നും കൊലപാതകശ്രമത്തിന് തുല്യമായ സെക്ഷൻ 307 ചുമത്തപ്പെടേണ്ട കേസിൽ നിന്ന് ബിജെപി നേതാവ് കപിൽ…

Read More

തീയേറ്ററിലെ 250 രൂപയുടെ പോപ്‌കോൺ: ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ പോപ്‌കോണിനും കുപ്പിവെള്ളത്തിനും അമിത വിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഈ പ്രശ്നം കാലങ്ങളായി നിലനിൽക്കുന്നതാണ്. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പായ്ക്കറ്റിൽ ഇടാതെയാണ് നിലവിൽ പോപ്‌കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടുതൽ വിലയ്ക്ക് വിറ്റാൽ നടപടി സ്വീകരിക്കും….

Read More

‘ജനനേന്ദ്രിയം അപ്രത്യക്ഷമായി’;​ ശാരീരിക ബന്ധത്തിന് പിന്നാലെ വിചിത്ര ആരോപണം, പിന്നാലെ ആൾക്കൂട്ട കൊലപാതകം

നയറോബി: ഒരാളുടെ ജനനേന്ദ്രിയം മറ്റൊരാൾ മോഷ്ടിക്കുകയോ അത് ചുരുങ്ങിപ്പോകാൻ കാരണമാകുകയോ ചെയ്യുന്നുവെന്ന വിചിത്രമായ അഭ്യൂഹം ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്നു. ടിക്‌ടോക്ക്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്ത ഒടുവിൽ ആൾക്കൂട്ട ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുകയായിരുന്നു. 2025 ഒക്ടോബർ മുതൽ 2026 ജൂലായ് വരെയുള്ള കാലയളവിൽ ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിലായി 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മൊസാംബിക്ക്, അംഗോള, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിലാണ് അഭ്യൂഹം…

Read More

നഗരത്തിലെ റോഡരികിൽ ഉടമയില്ലാതെ നാല് പാത്രങ്ങൾ, പൊലീസും ബോംബ്‌ സ്‌ക്വാഡും സ്ഥലത്ത്, പിന്നെ നടന്നത്

കോഴിക്കോട്: കൊട്ടാരം റോഡിൽ സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന രീതിയിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം കണ്ടെത്തിയത് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കവറിലാക്കിയ നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഉടൻ നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

Read More

പെന്‍ഗ്വിന്‍ പിന്മാറി, ഹാര്‍പര്‍കോളിന്‍സ് പുറത്തിറക്കും ; സോണിയാഗാന്ധിയുടെ പുസ്തകം നവംബര്‍ 10 ന്

ന്യൂഡല്‍ഹി: എഡിറ്റിംഗിന്റെ കാര്യത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെന്‍ഗ്വിന്‍ പിന്മാറിയ സാഹചര്യത്തില്‍ സോണിയാഗാന്ധിയുടെ വിവാദ ആത്മകഥ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ പുറത്തിറക്കും. നവംബര്‍ 10-നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രസാധകര്‍ നടത്തി. എക്‌സിലിട്ട പോസ്റ്റിലൂടെയാണ് ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കുകയോ പുറത്തിറക്കുകയോ ഇല്ലെന്ന പെന്‍ഗ്വിന്‍ ഇന്ത്യയുടെ തീരുമാനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ വഴിതിരിവ്. പെന്‍ഗ്വിന്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും കയ്യെഴുത്തു പ്രതിയിലെ…

Read More

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ശില്പശാല ആരംഭിച്ചു. ‘റീ ഇമാജിനിംഗ് കേരളം’ എന്ന പേരിൽ ദ്വിദിന ശില്പശാലയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഐഐഎംകെ ക്യാമ്പസിൽ ഇന്നും നാളെയുമാണ് പരിപാടി നടക്കുന്നത്. ആകെ പത്ത് മണിക്കൂറാണ് പരിശീലനം നൽകുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഓഫീസ് ഒഫ് ദി സെക്രട്ടറി ഒഫ് ഡിഫൻസ് (ഒഎസ്‌ഡി), സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും. ഐഐഎംകെ അദ്ധ്യാപകരും രാജ്യാന്തര…

Read More

കർണാടക ലോബിയുടെ ‘പണി’ കേരളത്തിന്, 1100 കോടി നഷ്ടമാകും: അവഗണനയുടെ ചരിത്രം

എഴുപതിന്റെ നിറവിൽ നിൽക്കുന്ന പാലക്കാട് റെയിൽവേ ഡിവിഷന് കേന്ദ്രം നൽകിയ ഓണസമ്മാനമാണ് ഡിവിഷൻ വിഭജനം. 2006ൽ സേലം ഡിവിഷൻ രൂപീകരിച്ചതോടെ ആരംഭിച്ച വെട്ടിമുറിക്കലിലെ ഏറ്റവും പുതിയ അദ്ധ്യായമാണിത്. ഒക്ടോബർ ഒന്നോടെ പാലക്കാട് വിഭജനം യാഥാർത്ഥ്യമാകും. പാലക്കാടിന്റെ ഭാഗമായിരുന്ന മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് പറിച്ചുനടും. നിലവിൽ ഇത് സംബന്ധിച്ചുള്ള തുടർനടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പാലക്കാടിന് പിന്നാലെ തിരുവനന്തപുരത്തേയും കേന്ദ്രം നോട്ടമിട്ടിട്ടുണ്ട്. അയൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ വികസന തുടർച്ചകൾ ബലികഴിക്കപ്പെടുമ്പോൾ, ഇന്ത്യയിലെ ഏറ്റവും മികച്ച…

Read More