reporter

മകന്റെ വെട്ടേറ്റ് 72 കാരന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

തൃശൂർ: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് 72കാരൻ മരിച്ചു. തൃശൂർ തോയക്കാവിലാണ് സംഭവം. വേലിയകത്ത് കുമാരനാണ് കൊല്ലപ്പെട്ടത്. കനോമി കനാലിൽ ചൂണ്ടയിടാൻ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയ കുമാരനെ മകൻ പ്രജീഷ് പിന്നിൽനിന്ന് വെട്ടുകയായിരുന്നു. കഴുത്തിന് പിറകിൽ വെട്ടേറ്റ കുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് പ്രജീഷിനെ അറസ്റ്റ്‌ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

‘ധനരാജിന്റെ പേര് ഇനി ഉച്ചരിക്കരുത്’; വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയില്ലേയെന്നും കെ കെ രാഗേഷ് ചോദിച്ചു. കണ്ണൂരിലായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിച്ചു എന്ന പേരും പറഞ്ഞ് വി കുഞ്ഞികൃഷ്ണന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ഫണ്ടുമായി…

Read More

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം

കോഴിക്കോട്: നാദാപുരം ടൗണിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 92 ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ കടയുടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതോടെ നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് മുമ്പ് കടയ്ക്ക്…

Read More

അവകാശികളില്ല, ഇടവുമില്ല , ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അ‍ജ്ഞാത മൃതദേഹങ്ങൾ ; തടസ്സം പോലീസ്‌ ക്ലിയറൻസ്

ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അ‍ജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അ‍ജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് എത്തിക്കുന്ന അജ്ഞാതരായ രോഗികൾ ഇവിടെ ചികിത്സയ്ക്കുശേഷം മരിച്ചാൽ മൃതദേഹം മറവു ചെയ്യുന്നതിനു മുൻപ് അതേ സ്റ്റേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടണം. ഇതു കിട്ടാൻ വൈകുന്നതാണ് മൃതദേഹം മറവു…

Read More

തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റുന്നതിനെതിരെ മന്ത്രി മോൻസ് ജോസഫ്; ‘പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’

ഇടുക്കി: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ നിലപാട് നേരത്തെ തന്നെ യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും വിഷയം മുന്നണിയിൽ വിശദമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്നും മോൻസ് ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ നേരത്തെ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. അന്ന് പുതിയ ജില്ല രൂപീകരിക്കണമെന്ന…

Read More

പുജാര തിരഞ്ഞെടുത്ത എക്കാലത്തെയും ഇന്ത്യയുടെ അഞ്ച് മികച്ച ടെസ്റ്റ് പേസർമാർ; പ്രമുഖ താരങ്ങൾ പുറത്ത്‌

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച 10 ടെസ്റ്റ് പേസർമാരിൽ മുഹമ്മദ് സിറാജിന് സ്ഥാനമുണ്ടെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. എന്നാൽ ആദ്യ അഞ്ചിൽ സിറാജിന് ഇടമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2010 മുതൽ 2023 വരെ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന പൂജാര, ഇന്ത്യയുടെ പേസ് ബൗളിംഗിന്റെ സുവർണ കാലഘട്ടത്തിന് സാക്ഷിയായിരുന്നു. സിറാജിനെക്കുറിച്ച് ക്രിക്ക്ഇൻഫോയുടെ വീഡിയോയിൽ ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘സിറാജ് തീർച്ചയായും ഇന്ത്യയുടെ മികച്ച 20 ടെസ്റ്റ് പേസർമാരുടെ പട്ടികയിലുണ്ടാകും. മികച്ച 10ൽ ഉണ്ടോ…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ളവർ മുൻകരുതലായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. തീരമേഖലകളിൽ കടലാക്രമണ സാധ്യത കള്ളക്കടൽ പ്രതിഭാസത്തെ…

Read More

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമാണ് മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ നേരിട്ട്…

Read More

നാരങ്ങ മുറിച്ച് പ്രാർത്ഥിച്ചപ്പോൾ മഴ മാറിയെന്ന് ബിജെപി എംപി; വിലക്കയറ്റം കുറയ്‌ക്കാൻ ഒരു നാരങ്ങ കൂടി മുറിക്കൂവെന്ന് കോൺഗ്രസ്

റായ്‌പൂർ: നാരങ്ങ മുറിച്ച് മഴ നിർത്തിയെന്ന ബിജെപി എംപി ഭോജ്‌രാജ് നാഗിന്റെ പരാമർശത്തെ പരിഹസിച്ച് ഛത്തീസ്‌ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബൈജ്. നാഗ് പ്രസംഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ‘മുഖ്യമന്ത്രി സന്ദർശനം നടത്താനിരിക്കെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ മഹാദേവനെ വിളിച്ച് പ്രാർത്ഥിച്ച് ഒരു നാരങ്ങ മുറിച്ചു. അതോടെ മഴ നിന്നു’, എന്നാണ് ഛത്തീസ്‌ഗഡിലെ കാങ്കറിൽ നിന്നുള്ള ബിജെപി എംപി ഭോജ്‌രാജ് നാഗ് പറഞ്ഞത്. പൊതുവേദിയിൽ മന്ത്രവാദ…

Read More

‘ചെളിക്ക് താഴെ എവിടെയോ എന്റെ ഭാര്യയുണ്ട്, ബിബേകിന് രക്ഷയായത് മാവിൻ കൊമ്പ്’; നേപ്പാളിലെ കണ്ണീർ കാഴ്ചകൾ

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നേപ്പാൾ. അപ്രതീക്ഷിതമായി ഇരച്ചെത്തിയ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള നദിയിലേക്ക് വലിയൊരു അളവിൽ മണ്ണും പാറയും ഇടിഞ്ഞുവീണതിനെത്തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളവും ചെളിയും പാറക്കല്ലുകളും കെട്ടിടങ്ങളെയും വാഹനങ്ങളെയും വിഴുങ്ങി. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ കുറഞ്ഞത് 270 പേർ മരിക്കുകയും ഏകദേശം 1,500 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിച്ച…

Read More