ഇന്ദ്രൻസും മധുബാലയും ഒന്നിച്ച ‘ചിന്ന ചിന്ന ആശൈ’
ഇന്ദ്രൻസിൻ്റെ കഥാപാത്രങ്ങളുടെ സ്വാഭാവികത നുകരാൻ കാണികളുടെ ആവേശത്തിന് സമാപ്തി. തിയേറ്ററുകളിൽ മികച്ച നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ, ഇന്ദ്രൻസും മധുബാലയും ഒന്നിച്ച ‘ചിന്ന ചിന്ന ആശൈ’ എന്ന ചിത്രം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. വർഷ വാസുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ജൂലൈ 28 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഒടിടി റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീയേറ്റർ റിലീസിന് ഏകദേശം ഒരു…