പവർ കട്ടിൽ വലഞ്ഞ് മന്ത്രിമാരും; തമിഴ്‌നാട്ടിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ വാർത്താസമ്മേളനം

ചെന്നൈ: കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പവർകട്ട്. വെല്ലൂരിൽ റവന്യു മന്ത്രി കെ എ സെങ്കോട്ടയ്യന്റെ വാർത്താസമ്മേളനത്തിനിടെയാണ് കറന്റ് പോയത്. ഇതോടെ മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് മന്ത്രി സമ്മേളനം പൂർ‌ത്തിയാക്കിയത്. കേരളത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ കറന്റ് പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ വെല്ലൂർ സർക്യൂട്ട് ഹൗസിലായിരുന്നു സംഭവം. തുടർന്ന് മൊബൈൽഫോൺ ടോർച്ചിന്റെയും ക്യാമറാ ലൈറ്റുകളുടെയും സഹായത്തോടെയാണ് വാർത്താസമ്മേളനം റെക്കോർഡ് ചെയ്‌തത്. എന്നാൽ, സംഭവിച്ചത്…

Read More

തമിഴ്നാട്ടിൽ വില 15 രൂപ, കേരളത്തിലേക്ക് കടത്താൻ ‘മാഫിയ’ സംഘം; ബ്രാൻഡാക്കി ഉയർന്ന വിലയ്ക്ക് മലയാളികൾക്ക്

തിരുവനന്തപുരം: തമിഴ്നാട് റേഷൻകടകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന അരി കേരളത്തിലെത്തിച്ച് ബ്രാൻഡാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്നു. ഒരു കിലോയ്ക്ക് പത്ത് മുതൽ 15 രൂപ വരെ നൽകി വാങ്ങുന്ന അരി കേരളത്തിലെ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്തും നിറവും ചേർത്താണ് ബ്രാൻഡായി വിൽക്കുന്നത്. സ്‌കൂട്ടറിലും ഓട്ടോയിലും ചെറിയ ലോറിയിലുമാണ് അരി കേരളത്തിലേക്ക് എത്തുന്നത്. അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെ പലതും അടഞ്ഞുകിടക്കുകയാണ്. തമിഴ്നാട് സിവിൽ സപ്ലൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ്…

Read More

കനത്ത ചൂടിന് ഇടവേള; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 –…

Read More

വിനായക ചതുർത്ഥിയിൽ വിജയ്‌യെ ഗണപതിയാക്കി; വിഗ്രഹങ്ങൾ വൈറലായതോടെ ശിൽപിക്കെതിരെ പരാതി

ചെന്നൈ: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയയ്‌യെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച വിനായക വിഗ്രഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെന്നൈയിലെ കൊരുക്കുപ്പേട്ട്, ആർ.കെ നഗർ മേഖലകളിലാണ് വിജയ്‌യുടെ രൂപസാദൃശ്യമുള്ള വ്യത്യസ്ത ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാരുടെയും സന്ദർശകരുടെയും ശ്രദ്ധനേടിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിജയിയ്‌യുടെ രാഷ്ട്രീയ പ്രചാരണവേഷവും അദ്ദേഹത്തിന്റെ ജനപ്രിയ സിനിമയായ ‘ഗില്ലി’യിലെ കഥാപാത്രത്തിന്റെ രൂപവുമടക്കം വിവിധ ഭാവങ്ങളാണ് വിഗ്രഹങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ആരാധകനായ രാജേഷാണ്…

Read More

‘പവർക്കട്ടിന് ഇന്ന് അവധി ഇല്ല’; 6.15നും 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം,​ നിരക്ക് വർദ്ധനയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15നും അർദ്ധ രാത്രി 12.45നും ഇടയിലുള്ള സമയത്ത് വൈദ്യുതി മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ലഭ്യമാകാത്തതിനെത്തുടർന്നാണ് വൈദ്യുതി നിയന്ത്രിക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ…

Read More

ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതും ഭക്ഷണ വിതരണവും വിലക്കി ജമ്മു കശ്മീർ വഖഫ് ബോർഡ്

ശ്രീനഗർ: ആരാധനാലയങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നതിനും സന്ദർശകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി ജമ്മു-കശ്മീർ വഖഫ് ബോർഡ്. ബി.ജെ.പി നേതാവ് ഡോ. സെയ്ദ് ദറക്ഷൻ അന്ദ്രാബി അധ്യക്ഷയായ വഖഫ് ബോർഡാണ്, ബോർഡിന് കീഴിലുള്ള ആരാധനാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്. അതേസമയം, നിരോധനം ഏർപ്പെടുത്തുകയല്ല, മറിച്ച് ചിട്ടയായതും മാന്യവുമായ രീതികൾ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ദറക്ഷൻ അന്ദ്രാബി വ്യക്തമാക്കി. പുണ്യസ്ഥലങ്ങളുടെ പവിത്രത നിലനിർത്തുന്നതിനെക്കുറിച്ച് അവബോധം വളർത്താനാണിതെന്നും അവർ കൂട്ടിച്ചേർത്തു. തഹരി കൊണ്ടുവന്ന് വിതരണം ചെയ്യുന്നത്…

Read More

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോഡിയും ഷിയും പുടിന് ‘ഗുഡ് ഓഫീസ്’ വാഗ്ദാനം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തതായി ഞായറാഴ്ച റഷ്യ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അവരുടെ സന്നദ്ധതയെ സ്വാഗതം ചെയ്തതായി ക്രെംലിൻ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞു. “ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ, മോദിയും ഷിയും ഉക്രൈൻ പ്രശ്‌നപരിഹാരത്തിൽ അതീവ താൽപ്പര്യമെടുക്കുകയും പരിഹാരം കണ്ടെത്താൻ സഹായിക്കുന്നതിന് സജീവമായി തങ്ങളുടെ ഗുഡ് ഓഫീസ് (നേരിട്ട് ഇടപെടാതെയുള്ള മധ്യസ്ഥത) വാഗ്ദാനം ചെയ്യുകയും ചെയ്തു,” പെസ്‌കോവ്…

Read More

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎമ്മും സിപിഐയും; വിജയ്ക്ക് വെല്ലുവിളി

ചെന്നൈ ∙ മുന്നണികളിൽ നിന്നു അകന്നുനിൽക്കുകയും പുറത്തു നിന്നു ടിവികെ സർക്കാരിനു പിന്തുണ നൽകുകയും ചെയ്യുന്ന ഇടതുപാർട്ടികൾ രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചു ടിവികെയിൽ ചേർന്ന രണ്ടു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു അധികദിവസം കഴിയുന്നതിനു മുൻപു എംഎൽഎ സ്ഥാനം രാജിവച്ചു ടിവികെയിൽ ചേർന്നതിൽ ഇടതുപാർട്ടികൾ വിമർശനം ഉയർത്തിയിരുന്നു. ഇക്കാരണത്താലാണ് മത്സരിക്കാനുള്ള നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. സിപിഎം മധുരാന്തകത്തും സിപിഐ ധാരാപുരത്തുമാണ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ നടന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം…

Read More

വിദേശത്ത് ജോലി ലഭിച്ച് കുടുങ്ങിയവർ രക്ഷക്കായി കേഴുന്നു

കാസർകോട് ∙ വൻതുക നൽകി ജോലിക്കായി ലാത്‍വിയയിലേക്കുപോയ മലയാളികളുൾപ്പെടെയുള്ള തൊഴിലാളികൾ തൊഴിൽ ചൂഷണത്തിന് ഇരയായതായി പരാതി. ബ്ലൂബെറി കൃഷിയിടത്തിൽ ജോലി ചെയ്യാനെത്തിയവരെ 16 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചതായും വാഗ്ദാനം ചെയ്ത ശമ്പളം നൽകിയില്ലെന്നും പാസ്പോർട്ട് പിടിച്ചുവച്ചതായും തൊഴിലാളികൾ ആരോപിച്ചു. ലാത്‌വിയ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികൾക്കെതിരെയാണു പരാതി. സംഭവത്തിൽ ലാത്വിയൻ തൊഴിൽ പരിശോധനാ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങി. മലയാളി ഉൾപ്പെടെയുള്ളവരുടെ സ്ഥാപനം, 10 ലക്ഷത്തോളം രൂപ വാങ്ങിയാണു സീസണൽ തൊഴിലിനായി ലാത്‌വിയയിലേക്കു റിക്രൂട്മെന്റ് നടത്തിയത്….

Read More

മന്ത്രവാദമെന്ന് സംശയം; മരുമകളെ ഭർതൃപിതാവ് കോടാലികൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

നാഗ്‌പൂർ: മരുമകളെ കോടാലികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭർതൃപിതാവ്. ലക്ഷ്‌മി രവിശങ്കർ പാലിയെന്ന 42കാരിയാണ് മരിച്ചത്. ഇവരുടെ ഭർതൃപിതാവായ നാഥുലാൽ പാലി (72)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗ‌്‌പൂരിൽ ഇന്നലെയാണ് കൊലപാതകം നടന്നത്. വസ്‌ത്രം അലക്കിക്കൊണ്ടിരുന്ന ലക്ഷ്‌മിയും നാഥുലാലും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ നാഥുലാൽ കോടാലികൊണ്ട് ലക്ഷ്‌മിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടത്തിയശേഷം ഇയാൾ വീടിന് പിൻവശത്തുള്ള കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ച…

Read More