റെയിൽവേ സ്റ്റേഷനിലെ വാ​ട്ട​ർ കൂ​ള​റിലും ഇ ​കോ​ളി ബാ​ക്ടീ​രി​യ സാന്നിധ്യം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ വെ​ള്ളം കു​ടി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​ക. അ​പ​ക​ട​കാ​രി​യാ​യ ഇ ​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​താ​യി കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്റെ (സി.​എ.​ജി) റി​പ്പോ​ർ​ട്ട്. വാ​ട്ട​ർ കൂ​ള​റു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളി​ലാ​ണ് ഇ ​കോ​ളി ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ വാ​ഷ്‌​റൂ​മു​ക​ളി​ലും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ ക​ണ്ടെ​ത്തി​യ​താ​യി സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട് ജ​ങ്ഷ​ൻ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ ​കോ​ളി ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദ്, ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്, ഭി​വ​ണ്ടി റോ​ഡ്, ക​ല്യാ​ൺ,…

Read More

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ല: വിശദീകരണവുമായി കിരൺ റിജിജു

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശം പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ചെങ്കോട്ടയിലെ പ്രസംഗത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തെയും അഖണ്ഡതയെയും ആഭ്യന്തരമായും ബാഹ്യമായും തകർക്കാൻ ശ്രമിക്കുന്ന അരാജക-വിഘടനവാദ ശക്തികളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് റിജിജു വ്യക്തമാക്കി. ആ പരാമർശത്തെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുമായോ പ്രതിപക്ഷ നേതാക്കളുമായോ കൂട്ടിയിണക്കി തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ…

Read More

കോളേജ് കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും ചാടി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

 lതിരുവനന്തപുരം  മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ അൻസിജി (21) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ നഴ്‌സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഇവർ. കോളേജിലെ അധ്യാപകരിൽ നിന്നും മാനേജ്‌മെന്റിൽ നിന്നുമുണ്ടായ രൂക്ഷമായ മാനസിക പീഡനമാണ് അൻസിജിയെ ഈ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. നേരത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർഥികൾ…

Read More

ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ ബിർഭും ജില്ലയിലെ റാംപുർഹാട്ടിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആശിഷ് ബാനർജിയുടെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശിഷ് ബാനർജി നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായത്. റാംപൂർഹാട്ടിൽനിന്ന് അഞ്ച് തവണ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ…

Read More

അന്ന് ഹൈക്കോടതിയിൽ സ്വയം വാദം ഇപ്പോൾ സുപ്രീംകോടതിയിലും

കൊച്ചി: വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയുള്ള കേസിൽ ഹൈക്കോടതിയിൽ സ്വയം വാദിച്ചുജയിച്ച മേയ്മോൾ പി.ഡേവിസിനെ ഓർമ്മയില്ലേ. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തിനുവേണ്ടി വാദിച്ച് നഷ്ടപരിഹാരം നേടിയെടുത്ത ഗവേഷക വിദ്യാർത്ഥി. മേയ്മോൾ വീണ്ടും കോടതി കയറി. അതും സുപ്രീംകോടതിയിൽ. അന്ന് സ്വന്തം ആവശ്യത്തിനായിരുന്നു എങ്കിൽ ഇത്തവണ തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന 33 വില്ലേജുകളിലെ ആളുകൾക്കുവേണ്ടിയാണ് വാദിച്ചത്. അവർക്ക് നീതിയിലേക്കുള്ള വഴി തുറക്കാനാകുകയും ചെയ്തു. നിയമബിരുദമൊന്നുമില്ലാതെ കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് പരേതനായ ഡേവിസിന്റെയും…

Read More

സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

ദില്ലി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു….

Read More

ഭാര്യയുമായി തർക്കം; 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്

ആഗ്ര: ഭാര്യയുമായി പിണങ്ങി പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിൽ ഇന്നലെയാണ് സംഭവം. റിങ്കു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. 11 മാസം പ്രായമുള്ള സ്വന്തം മകളെയാണ് ഇയാൾ പാലത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞത്. ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബൈക്കിലാണ് റിങ്കുവും കുടുംബവും പാലത്തിലെത്തിയത്. ശേഷം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ റിങ്കു കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. നാട്ടുകാർ എത്തി റിങ്കുവിനെ തല്ലിച്ചതച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്….

Read More

ക്ഷേത്രത്തിന് മുന്നില്‍ ചെരിപ്പ് കാണാനില്ലേ? രക്ഷയ്ക്ക് ചാറ്റ്ജിപിടിയുണ്ട്

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഗോവ സ്വദേശിയായ യുവാവിന് തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതിനെ തുടർന്ന് എഐ സാങ്കേതികവിദ്യയുടെ സഹായം തേടേണ്ടിവന്ന വ്യത്യസ്തമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ക്ഷേത്രത്തിന് പുറത്തെ വലിയ ചെരിപ്പ് സ്റ്റാൻഡിൽ നൂറുകണക്കിന് ജോടി ചെരിപ്പുകൾക്കിടയിൽ തന്റെ ചെരിപ്പ് എവിടെയാണെന്ന് കണ്ടെത്താനാവാതെ യുവാവ് കുഴങ്ങിയിരുന്നു. ഒടുവിൽ പരമ്പരാഗതമായ തെരച്ചിലുകൾക്ക് പകരം അദ്ദേഹം കൃത്രിമ ബുദ്ധിയായ ചാറ്റ്ജിപിടിയുടെ സഹായം തേടുകയായിരുന്നു. ഷുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്….

Read More

കേരളമൊഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫ് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാനം ആലപിച്ചില്ല. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നതിന് മുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സർക്കാരുകൾ ഇത് പാലിച്ചു.ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവും തെലങ്കാനയിൽ മുഖ്യമന്ത്രി…

Read More

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്, മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ടു, ഒരാൾ രക്ഷപ്പെട്ടു

ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂരിൽ മൂന്ന് വേട്ടക്കാരെ വനംവകുപ്പ് പട്രോളിംഗ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കാവേരി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റേഞ്ചിലാണ് സംഭവം. വേട്ടക്കാരും വനംവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ ശിവരാജ് എന്ന വനപാലകന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേട്ട സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുകയാണ്. പുലർച്ചെ 5.15 നും 5.30 നും ഇടയിലാണ് സംഭവം. പട്രോളിംഗ് നടത്തുന്ന ഏഴ് പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാടൻ തോക്കുമായെത്തിയ നാല് വേട്ടക്കാരും തമ്മിലാണ്…

Read More