70 വയസുകഴിഞ്ഞവർക്ക് ഇനി സൗജന്യ ചികിത്സ: പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് 70 വയസിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ്…

Read More

അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള നേതാവ്’; സിജെപി നേതാവിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ ബി ജെ പി സഖ്യത്തിന്റെ ഭാഗമായ തന്റെ പാർട്ടിയിലേക്കാണ് സിജെപി നേതാവിനെ അദ്ദേഹം ക്ഷണിച്ചത്. ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് ആവശ്യപ്പെട്ടത്.   ‘ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ…

Read More

മൂന്ന് മുൻ മുഖ്യമന്ത്രിമാർ, 18 എംപിമാർ, 10 വനിതകൾ; ബിജെപി നേതൃത്വത്തിന്റെ അഴിച്ചുപണിക്ക് പിന്നിൽ

ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. സംഘടനാപരിചയത്തിനൊപ്പം പ്രാദേശിക പ്രാധാന്യത്തിനുകൂടി മുൻഗണന നൽകിയാണ് പുതിയ നേതൃത്വത്തെ തിര‌ഞ്ഞെടുത്തിരിക്കുന്നത്. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെപേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ കൂടുതൽ വൈവിദ്ധ്യമാർന്ന നേതൃനിര സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ പീയുഷ് ഗോയലിന് ദേശീയ ട്രഷറ‌ർ സ്ഥാനം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെയും ദേശീയ സെക്രട്ടറിയായി…

Read More

ഇനി കേരളയല്ല,​ കേരളം ; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക. പേ​രു​ ​മാ​റു​മ്പോ​ൾ​ ​’​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​കേ​ര​ളം​”​ ​എ​ന്ന് ​ഇ​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​’​കേ​ര​ളം​ ​സ​ർ​ക്കാ​ർ​”​ ​എ​ന്നും​ ​മാ​റ്റ​ണം.​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​കേ​ര​ളം​ ​നി​യ​മ​സ​ഭ​ ​എ​ന്നാ​വും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മു​ത​ൽ​ ​വി​ല്ലേ​ജ്…

Read More

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം ഒരുമാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

മുംബൈ ∙ പ്രശസ്ത നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. കഴിഞ്ഞ ജൂലൈ 15-ന് ഉറക്കത്തിനിടെ അനന്യ രാജ് അന്തരിച്ചുവെന്നാണ് കുടുംബം സ്ഥിരീകരിച്ചത്. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് കുടുംബം ഇൻസ്റ്റഗ്രാമിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്. ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്നെഴുതിയതിനു ശേഷമാണ് കുടുംബം നടിയുടെ മരണവിവരം പുറത്തുവിട്ടത്.”ഇത് അനന്യയുടെ കുടുംബമാണ്. ജൂലൈ 15-ന് പുലർച്ചെ അനന്യ മരിച്ചുവെന്ന് വളരെ…

Read More

കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അനില്‍ ആന്റണിയും തല്‍സ്ഥാനത്ത് തുടരും; എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയും മുന്നില്‍ക്കണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹി നിരയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയ പട്ടികയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്നുള്ള യുവനേതാവ് അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തല്‍സ്ഥാനത്ത് തുടരും. അതേസമയം, മലയാളി നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയെ…

Read More

ഏത് വസ്ത്രമെടുത്താലും 16 രൂപ; ഓഫറിന് പിന്നാലെ വൻ തിക്കും തിരക്കും, കടയുടമ അറസ്റ്റിൽ

ലക്‌നൗ: വെറും 16 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങാമെന്ന ഓഫർ സംഘർഷത്തിനിടയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ആൻവാർഗഞ്ച് മേഖലയിലെ ആലം മാർക്കറ്റിലുള്ള റയീസ് ആലം എന്നയാളുടെ കടയിലാണ് ഓഫർ പ്രഖ്യാപനം വൻ തിക്കും തിരക്കിലും സംഘർഷത്തിലും കലാശിച്ചത്. റയീസ് ആലം തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഓഫർ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 16ന് അർദ്ധരാത്രിക്കുശേഷമുള്ള ആദ്യ 16 മിനിട്ടിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഓഫർ. ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ പരസ്യവും പങ്കുവച്ചിരുന്നു….

Read More

ഞെട്ടിച്ച് ‘പൊന്നിൻ ചിങ്ങം’: വീണ്ടും 1,14,000 കടന്ന് സ്വർണവില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന് 1,14,160 രൂപയായി. ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,270 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില. ഇന്നത്തെ വർദ്ധനയോടെ സ്വർണവില ജൂണിന് ശേഷം ആദ്യമായി 1,14,000ന് മുകളിലെത്തി. വീണ്ടും സ്വർണവില 1,30,000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവർ. ആഗോളവിപണിയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. ചിങ്ങം പിറന്നതോടെ…

Read More

സീറ്റിനെച്ചൊല്ലി തർക്കം: വസ്‌ത്രം അഴിച്ച് ബ്ലേഡുകൊണ്ട് ആക്രമിച്ച് യുവതി; ആർപിഎഫ് ഉദ്യോഗസ്ഥയ്‌ക്കും ടിക്കറ്റ് ചെക്കർക്കും പരിക്ക്

മുംബയ്: ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31)​ക്കെതിരെയാണ് ബൊറിവലി റെയിൽവേ പൊലീസ് കേസെടുത്തത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്‌സ്‌പ്രസിൽ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികർ പൊലീസിനോട് പറഞ്ഞത്.   യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും…

Read More

യു.ജി.സി നെറ്റ് പരീക്ഷ : പിശക് സമ്മതിച്ച് എൻ.ടി.എ,​ 3 വിഷയങ്ങളിൽ പുനഃപരീക്ഷ

ന്യൂഡൽഹി: കഴിഞ്ഞ ജൂണിൽ നടന്ന യു.ജി.സി നെറ്ര് പരീക്ഷയിൽ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിശകുകൾ കടന്നുകൂടിയെന്ന് സമ്മതിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണിത്. ഇവയുടെ പുന:പരീക്ഷയ്ക്കുള്ള തീയതികളും പ്രഖ്യാപിച്ചു.   നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് എൻ.ടി.എയെ നാണക്കേടിലാക്കിയ ഈ സംഭവവും. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് രൂപീകരിച്ച സമിതി ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും…

Read More