‘വനംമന്ത്രിക്ക് വിവരമില്ല, മനുഷ്യജീവന് പാരയായാല്‍ വന്യജീവികളെ കൊല്ലണം, ഞങ്ങള്‍ പണ്ടേ ചെയ്യാറുണ്ട്’
മൂന്നാര്‍: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം എം മണി. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കാത്ത പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ഒറ്റമൂലി ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു എം എം മണി. ‘മനുഷ്യജീവന് പാരയായി നില്‍ക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക തന്നെ വേണം. ഒരു വഴിയുമില്ലെങ്കില്‍ അവയെ കൊന്നുകളയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഹൈറേഞ്ച് മേഖലയില്‍ തങ്ങള്‍…