മുഖത്തല തീയേറ്റർ ജംഗ്ഷൻ: തെരുവുനായ ശല്യം
കൊല്ലം: മുഖത്തല തീയേറ്റർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിൽ. ജംഗ്ഷൻ കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കൾ യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമായി. പ്രധാന റോഡിനോട് ചേർന്ന് തീയേറ്റർ ജംഗ്ഷനിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന്…