തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്തെത്തി. വിഐപി ഗേറ്റ് വഴിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ദർശനത്തിന് മുൻപ് നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും…