ശബരമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം, മകൻ ബ്രഹ്മദത്തനെ നിയമിക്കണം’; ദേവസ്വം ബോർഡിന് കത്തുമായി കണ്ഠരര് രാജീവരര്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും കത്തിൽ വിശദീകരിക്കുന്നില്ല. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയിൽ കാർമികത്വം വഹിക്കേണ്ടത്. എന്നാൽ അതിന് പകരം തന്റെ മകൻ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നൽകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം…

Read More

സ്ഥലനാമങ്ങളായി, വി.കെ.പാറയും കെ.കെ.പാറയും

കോന്നി : പേരിനൊപ്പം ഇൻഷ്യലുമായി തണ്ണിത്തോട് പഞ്ചായത്തിലെ വി.കെ.പാറയും കെ.കെ.പാറയും കൗതുകമാകുകയാണ്. വനമേഖലയായ തണ്ണിത്തോട്ടിൽ കുടിയേറ്റ കാലത്ത് വലിയ കുറവൻ പാറ, കൊച്ചുകുറവൻ പാറ എന്നീങ്ങനെ രണ്ടുസ്ഥലങ്ങൾ ഉണ്ടായിരുന്നു. 1988 – 89 കാലയളവിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന എൻ.ലാലാജി സ്ഥലനാമങ്ങളിലെ ജാതീയമായ പരാമർശം ആധുനിക സമൂഹത്തിന് യോജിച്ചതല്ല എന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ സ്ഥലങ്ങൾക്ക് വികെ പറയെന്നും (വലിയ കുറവൻപാറ) കെ.കെ.പാറയെന്നും (കൊച്ചു കുറവൻപാറ) പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ മാറ്റംവരുത്തി. തുടർന്നാണ് ഇനീഷ്യൽ ഓടുകൂടിയ…

Read More

കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

കലഞ്ഞൂർ : കലഞ്ഞൂർ വലിയപള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അടുത്തിടെ ലോറിയിടിച്ച് രണ്ടു പേർ മരിച്ച സ്ഥലത്തായിരുന്നു ഇന്നലത്തെയും അപകടം. .തമിഴ്നാട് സ്വദേശികളും മലയാളികളും സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. .ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊലീസ് കേസെടുത്തു.

Read More

വീടിന്റെ മേൽക്കൂര തകർന്ന് മൂന്നുപേർക്ക് പരിക്ക്

കോന്നി: ചെങ്ങറ സമരഭൂമിയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് മുന്നുപേർക്ക് പരിക്ക്. സമരഭൂമിയിലെ 46-ാo നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടാണ് വ്യാഴാഴ്ച പുലർച്ചെ 2 ന് തകർന്നുവീണത്. അനിൽ കുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂരയുടെ ഉത്തരവും, കഴുക്കോലുകളും, പട്ടികയും, ഓടും തലയിലേക്ക് വീഴുകയായിരുന്നു.

Read More

സ്വകാര്യ ബസുടമകളും ജീവനക്കാരും കളക്ടറേറ്റ് മാർച്ച് ന‌ടത്തി

പത്തനംതിട്ട: പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കി കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ…

Read More

നടപ്പാതയിലെ കാട് വെട്ടിത്തെളിച്ചതിനെച്ചൊല്ലി സംഘർഷം ; യുവാവിന് ക്രൂര മർദ്ദനം

ചെങ്ങന്നൂർ: പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപത്തെ നടപ്പാതയിലെ കാട് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആല പഞ്ചായത്തിലെ പെണ്ണുക്കര പറയന്റെ തെക്കേതിൽ വീട്ടിൽ പ്രശാന്ത് എസ്. പ്രസന്നൻ (36) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പിങ്കു എന്നറിയപ്പെടുന്ന സനൽകുമാറും സുദർശൻ എന്നറിയപ്പെടുന്ന അനിൽകുമാറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു സംഭവം. പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപം പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനുള്ള…

Read More

ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ ക​രു​തി​യാണ് തടഞ്ഞതെന്ന് ​യു​വ​തി

പ​ത്ത​നം​തി​ട്ട: അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​മൈ​ല​പ്ര​ ​സ്റ്റാ​ൻ​ഡി​ലെ​ ​പി​ങ്ക് ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റായ യു​വ​തി​ ​പി​ൻ​ ​തു​ട​ർ​ന്ന്​ ​ത​ട​ഞ്ഞ​ ​ത് ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ക​രു​തി​. മ​ദ്യ​ ​ല​ഹ​രി​യി​ൽ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​ഡ്രൈ​വ​റെന്ന് ഓട്ടോറിക്ഷാ ഡ്രൈവർശോഭ പറഞ്ഞു. ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​ര​ണ്ടു​ ​പേ​ർ​ ​ഇ​റ​ങ്ങി​ ​ഓ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​സം​ഭ​വം​ ​ക​ണ്ട് ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ ​ബ​സ് ​ഡ്രൈ​വ​ർ​മാ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്തി.​ ​അ​വ​രാ​ണ് 100​ൽ​ ​വി​ളി​ച്ച് ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ഓട്ടോയിൽ…

Read More

ഷിഗല്ല ബോധവത്കരണം

റാന്നി : ഷിഗല്ല ബോധവത്കരണ ക്ലാസ്സുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, അനി സുരേഷ്, ആതിര എസ് നായർ, ജിജി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം, വി ഇ ഒ ലക്ഷ്മി വി. എൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ.വി.പി എന്നിവർ പ്രസംഗിച്ചു. ആളകനന്ദ.ജി.ആർ, ആശ്വതി വിജയൻ, പ്രശാന്ത് എന്നിവർ…

Read More

പി.എസ്.സി തട്ടിപ്പ്: യുവമോർച്ച പ്രതിഷേധിച്ചു

പത്തനംതിട്ട : പി.എസ്.സി തട്ടിപ്പിൽ കുറ്റക്കാരായ അംഗങ്ങളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് വലയം ഭേദിച്ച് പി.എസ്.സി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Read More

മരംവീണ് ഗർഭിണിപശു ചത്തു

കോന്നി: കല്ലേലി വയക്കര പ്ളാന്റേഷനിൽ തേക്കുമരം വീണ് ഗർഭിണി പശു ചത്തു. പുളിമൂട്ടിൽ പി.ആർ.രഘുവിന്റെ പശുവിനാണ് ദാരുണാന്ത്യം . ഏഴ് മാസം ഗർഭിണിയായിരുന്നു . വയക്കര വോളിബാൾ കോർട്ടിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തേക്കുമരങ്ങൾക്കിടെ മേയുകയായിരുന്ന പശുവിന്റെ ദേഹത്തേക്ക് മരം പിഴുതുവീണു. ഇൗ സമയം കനത്ത കാറ്റും മഴയുമുണ്ടായിരുന്നു. പശുവിനെ അന്വേഷിച്ചു ചെന്നപ്പോൾ മരത്തിനടിയിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ കൊമ്പുകൾ വെട്ടിമാറ്റി നോക്കിയപ്പോൾ ജീവനുണ്ടായിരുന്നില്ല. വനപാലകർ എത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തി…

Read More