സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; വരും മണിക്കൂറിൽ സ്ഥിതി മാറിമറിയും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, വരുന്ന് മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിലുള്ളവ‌ർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്…

Read More

മര്‍ദനം, ഭീഷണി: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും നാട്ടിലേക്കു മടങ്ങാനാകാതെ യുവാവ്‌; ‘മനുഷ്യാവകാശ പ്രവര്‍ത്തക’ 95 ലക്ഷം തട്ടിയെന്നും പരാതി

കൊല്ലം: വിദേശത്തെ ബിസിനസ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ കേസിലകപ്പെട്ട യുവാവിന്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ നാലു വര്‍ഷത്തിലേറെയായി ദുരിതജീവിതം. പത്തനംതിട്ട വള്ളിക്കോട്‌ നരിയാപുരം ദതേവരയ്യത്ത്‌ ഹൗസില്‍ സന്തോഷ്‌ കരുണാകരനാ(48)ണ്‌ ഈ ദുരവസ്‌ഥ. ഇത്‌ സംബന്ധിച്ച്‌ സന്തോഷിന്റെ മാതാവ്‌ കമലമ്മ കരുണാകരന്‍ ഡി.ജി.പി., എ.ഡി.ജി.പി., ജില്ലാ പോലീസ്‌ മേധാവി, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക്‌ പരാതി നല്‍കി. മുന്‍ കേരള ഡി.ജി.പി: ലോക്‌നാഥ്‌ ബഹറയുടെ ബന്ധുവാണെന്ന്‌ അവകാശപ്പെടുന്ന ഒറീസ സ്വദേശി അജിത്‌കുമാര്‍ മോഹപത്രയുടെ…

Read More

സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത വേണം; ഈ ജില്ലകളിൽ ഇടിമിന്നലിനും സാദ്ധ്യത, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റന്നാളും…

Read More

ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിൽ നേരത്തെ നിശ്ചയിച്ച അഞ്ചുപേർ മാത്രമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള നറുക്കെടുപ്പിൽ നേരത്തെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചുപേരെ മാത്രമായിരിക്കും പരിഗണിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. അപ്പീലുകളുമായി എത്തിയ ആരെയും നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഗണിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ആകെ 47 അപ്പീലുകളാണ് ലഭിച്ചത്. ബോർഡ് എല്ലാവരുടെയും വാദങ്ങൾ കേട്ടു….

Read More

ഞായറാഴ്ച സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിസവും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മറ്റന്നാൾ (05/10/2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ആറാം തീയതി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More

ശബരിമലയിൽ മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ കണ്ഠരര് രാജീവര് ഇല്ല

തിരുവനന്തപുരം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞതിനാലും സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാലുമാണ് തീരുമാനം. ആരോഗ്യകാരണങ്ങളാലും മറ്റ് വ്യക്തിപരമായ സാഹചര്യങ്ങളാലും തന്ത്രി സ്ഥാനത്തുനിന്ന് മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെയും അദ്ദേഹത്തിന്റെ മകനായ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമലയിലെ പുതിയ തന്ത്രിയായി നിയമിക്കുകയായിരുന്നു. ഇത്തവണ ശബരിമല മേൽശാന്തിയാവാനുള്ള യോഗ്യത പട്ടികയിൽ വലിയ കുറവ്…

Read More

കോന്നി ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. തങ്കപ്പൻ (65), ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇരുവരേയും വിഷം കഴിച്ച രീതിയിൽ സമീപവാസികളുടെ ശ്രദ്ധിയിൽപെടുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവർക്കും ഒരു മകൻ ഉണ്ടായിരുന്നു. മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

ശബരിമല യുവതീപ്രവേശനം: വിധി ഉടൻ; ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയെന്നാണ് റിപ്പോർട്ട്. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒൻപതംഗ ഭരണഘടനാ…

Read More

എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ?സിപിഎം പരിശോധിക്കണം: പരിഹസിച്ച് അബിൻ വർക്കി

പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അബിൻ വർക്കി. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം. ഇ ഡി കേസിൽ പെട്ടു നിൽക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത് എന്നും അബിൻ വർക്കി ചോദിച്ചു. അമിത് ഷാ കേരളത്തിൽ വന്നിട്ട് കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസുകാർ മാത്രമേ…

Read More

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ഇല്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ ഇടുക്കി ജില്ലയിലും ഒക്‌ടോബര്‍ 4ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More