പ്രതിഷേധം അടിച്ചമർത്താനാവില്ല, പൊലീസിന് പ്രോട്ടോക്കോൾ വേണം; ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ
ന്യൂഡൽഹി പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശങ്ങളെ പൊലീസിന് ബലം പ്രയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമാധാനപരമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാൻ രാജ്യവ്യാപകമായി പൊലീസിന് ഏകീകൃത പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് നിർദേശിച്ച പരമോന്നത കോടതി, പ്രതിഷേധക്കാർക്ക് നേരെയുള്ള അനാവശ്യമായ ബലപ്രയോഗങ്ങളെ കടുത്ത് ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജന്തർ മന്ദറിൽ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സമരക്കാർക്ക് നേരെ മുന്നറിയിപ്പില്ലാതെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കുകയും ചെയ്ത സംഭവം വലിയ…