‘ഇത് ജനാധിപത്യത്തിന്റെ വിജയം,സമരം തുടരും’: ധർമേന്ദ്ര പ്രധാന്റെ രാജിയിൽ അഭിജീത് ദീപ്കെ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സർക്കാർ നടപടിയ്ക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ഈ രാജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. സാധാരണ പൗരന്മാർക്ക് ഭരണാധികാരികളെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാൽ…