സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയേറ്റം ; 4000 കുട്ടികള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. ചാത്തമംഗലം എന്‍ഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ കുട്ടിത്താരങ്ങള്‍ മാറ്റുരയ്ക്കും. 4000 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ പി.ടി.ഉഷ ദീപശിഖ തെളിയിക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചായിരിക്കും മേള നടക്കുക.

Read More

കേരളത്തിൽ അതിതീവ്രമഴ, ചു​ഴലിക്കാറ്റിന് സാധ്യത ; 3 ജില്ലകളിൽ റെഡ് അലർട്ട്; തീരദേശത്തും മലയോരത്തും അതിജാഗ്രത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദങ്ങളെ തുടര്‍ന്ന് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്രമായി മാറിയെന്നും വരും ദിവസങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read More

വയനാട്ടിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; സഹോദരന് പരിക്ക്

മാനന്തവാടി: സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ രണ്ടേനാലിൽ ട്യൂഷനു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ…

Read More

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രതാ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം. വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ വി. ചെൽസസിനി അവധി…

Read More

രക്ഷാപ്രവർത്തന അട്ടിമറി കേസ്; എഡിജിപി എം ആർ അജിത് കുമാറിന്റെ്‌ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എം ആർ അജിത്കുമാറിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. മൂന്ന് മാസം കൂടുമ്പോഴുള്ള പരിശോധനയിലാണ് സസ്‌പെൻഷൻ നീട്ടാൻ തീരുമാനിച്ചത്.

Read More

ദീപാവലിക്ക് മുൻപ് പണം കൈയിലെത്തും; ക്ഷേമ പെൻഷൻ വിതരണം 26 മുതൽ,​ 1081 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു.ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടിയും ആണ് അനുവദിച്ചത്. പെൻഷൻ വിതരണം 26ന് ആരംഭിച്ച് നവംബർ 5നകം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 52,09,617 പേർക്കാണ് ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുക. 29,67,142 ഗുണഭോക്താക്കളുടെ…

Read More

റെഡ് അലർട്ട്, അതിതീവ്ര മഴ വരുന്നു; മുന്നറിയിപ്പിൽ മാറ്റം,​ നാളെയും മറ്റന്നാളും ഈ ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം; സംസ്ഥാനത്ത് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെ‌ഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട് 26/10/2026: ഇടുക്കി, പാലക്കാട് 24/10/2026: തൃശ്ശൂർ,…

Read More

പിഎസ്‌സി നിയമന ക്രമക്കേട്: ‘ഗുരുതര കേസിൽ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ല’; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കേസിലെ മുഖ്യപ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണം തടഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

Read More

ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റ കേസ് ; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. ശബരിമലയിലേക്ക് കൊണ്ടുപോയ പ്രീമിയം ഗുണനിലവാരമുള്ള മിൽമ നെയ്ക്ക് മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞ നെയ്യ് നല്‍കി എന്നാണ് ആ​ക്ഷേപം.

Read More

ഖത്തർ കെ‌എം‌സിസി കവർച്ച; വിവാദ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വിവാദ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണൻ റസാഖിനെതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന് എതിരെ ആരോപണം ഉണ്ടായിരുന്നു. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് നടപടി.

Read More