സംസ്ഥാനത്ത് അതിതീവ്ര മഴ; ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Read More

ഗവർണർ സസ്യാഹാരി, അടുക്കളയിൽ സസ്യാഹാരം മാത്രം മതിയെന്നതിൽ അസ്വാഭാവികത എന്ത്? വിശദീകരണവുമായി ലോക്ഭവൻ

തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂർ സസ്യേതര ഭക്ഷണം വിലക്കിയ നടപടി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ലോക്‌ഭവൻ. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാ‌ർ ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വസതിയിലെ അടുക്കള ഗവർണർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം ഒരുക്കുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്നത് ഗവർണറുടെ ഭക്ഷണശീലങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ താൽപര്യങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം പ്രത്യേക…

Read More

ദളിത് യുവാവിന് പൊലീസ് മർദനം; വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ക്രൂരമർദനം

കോട്ടയം: വൈദ്യുതി കമ്പി മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനം. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനാണ് മർദനമേറ്റത്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പൊലീസ് കസ്റ്റഡി മർദന ആരോപണം പാടേ നിഷേധിച്ചു.

Read More

‘പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’, സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാ​റ്റിയതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ജില്ലാ സെന്ററിലെ പ്രവർത്തനത്തിൽ നിന്ന് മാ​റ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. വിപുലീകൃത ജില്ലാ കമ്മി​റ്റിക്ക്…

Read More

സിപിഐഎം കേരള ഘടകത്തില്‍ ഐസിസി നിലവില്‍ വന്നു ; അഞ്ചംഗ സമിതിയെ ടി.എന്‍.സീമ നയിക്കും

തിരുവനന്തപുരം: പാര്‍ട്ടിയിലെ ലൈംഗികാപവാദങ്ങള്‍ അടക്കമുള്ള പരാതില്‍ പരിഹരിക്കാന്‍ സിപിഐഎം കേരള ഘടകത്തില്‍ ഐസിസി നിലവില്‍ വന്നു. അഞ്ചംഗ അംഗ സമിതിയെ ടി എന്‍ സീമ നയിക്കും. എന്‍.ചന്ദ്രന്‍, എം.വിജയകുമാര്‍, പി.കെ സൈനബ, ടി.ഗീനാകുമാരി എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് ഐസിസി രൂപീകരിച്ചത്.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; സംസ്ഥാനത്ത് ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായ് കൂടിയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

Read More

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു അറസ്റ്റിൽ. സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ആദ്യത്തെ അറസ്റ്റാണിത്. നെയ്യ് ക്രമക്കേടിൽ രണ്ടര കോടി രൂപയുടെ നഷ്‌ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ശബരിമല സന്നിധാനത്തേക്ക് മിൽമയുടെ നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നത് എസ് എസ് ബിനുവായിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ശബരിമലയിലേക്ക് അയച്ച മിൽമ നെയ്യിന് പകരം വില കുറഞ്ഞ വ്യാജ നെയ്യ്…

Read More

പ്രൊഫസർ മഹ്മൂദ് കൂരിയ‌യ്‌ക്ക് 1.26 കോടി രൂപയുടെ ഫിലിപ് ലീവർഹ്യും അവാർഡ്

ലണ്ടൻ: ചരിത്രകാരനും പ്രസിദ്ധമായ എഡിൻബ്രോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. മഹ്മൂദ് കൂരിയയ്‌ക്ക് 1.26 കോടി രൂപയുടെ ഫിലിപ് ലീവർഹ്യും അവാർഡ്. 2024ലെ ഇൻഫോസിസ് സയൻസ് പ്രൈസ് കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. മഹ്മൂദ് കൂരിയ. 84 ലക്ഷം രൂപയായിരുന്നു പ്രൈസ്. നേരത്തെ ഡച്ച് സർക്കാരിന്റെ രണ്ടുകോടി രൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പിനും ഇദ്ദേഹം അർഹനായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള പനങ്ങാങ്ങര സ്വദേശിയാണ് ഡോ. മഹ്മൂദ് കൂരിയ. ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ, ആഗോള നിയമ ചരിത്രം, ആഫ്രോ – ഏഷ്യൻ…

Read More

കൊല്ലത്ത് മിന്നൽ പരിശോധന; രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിർമാണ സാമഗ്രികളും സ്വർണവും പിടിച്ചെടുത്തു

കൊല്ലം: വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്‌ഡ് നടത്തി പൊലീസ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പൊലീസ് പിടികൂടി. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ, കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്‌ണങ്ങൾ, അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകൾ എന്നിവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും പൊലീസ്…

Read More

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് വിമാന ടിക്കറ്റിന് ഒരു ലക്ഷം ,​ കണക്ടിംഗ് ഫ്ലൈറ്റിനും ചെലവേറും

മ​ല​പ്പു​റം​:​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​സൗ​ദി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ന്നു.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 15,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ണ​ക്ടിം​ഗ് ​സ​ർ​വീ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത് ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി. കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സി​ൽ​ ​ഇ​ക്ക​ണോ​മി​ ​ടി​ക്ക​റ്റി​ന് 67,000​ ​രൂ​പ​യോ​ള​മാ​ണ് ​നി​ര​ക്ക്.​ ​അ​തും​ ​വ​ള​രെ​ ​പ​രി​മി​തം.​ ​ഫ്ല​ക്സി​ ​സം​വി​ധാ​ന​മാ​യ​തി​നാ​ൽ​ ​നി​ര​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ക്കും. നേ​രി​ട്ടു​ള്ള​…

Read More