വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; സർക്കാർ വിജ്ഞാപനപ്രകാരം ബോർഡ് നിലവിൽ വന്നെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കെ.എസ്. ഹംസയും ഉസ്മാൻ ഹാജിയുമാണ് സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപനപ്രകാരം പുതിയ ബോർഡ് നിലവിൽ വന്നതായി കോടതി നിരീക്ഷിച്ചു.

Read More

ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയിൽ ദേശീയപാത 66ലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തന്റെ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, വാഹനം ഏറെക്കുറേ തകർന്ന നിലയിലാണ്. എംഎൽഎയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലെ യാത്രക്കാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Read More

കെഎസ്ആർടിസിക്ക് വമ്പൻ നേട്ടം,​ ഒറ്റദിവസം സ്വന്തമാക്കിയത് 10.64 കോടിയുടെ വരുമാനം

തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച 10.64 കോടിയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാനായി. ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ നേട്ടത്തിന് കാരണം. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ…

Read More

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

ഗണേഷിന്റെ ഭാര്യയുടെ സ്ഥാപനത്തിന് കരാർ: ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

മൂവാറ്റുപുഴ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് കേരള ഫീഡ്സും മിൽമയും കരാർ നൽകിയതിൽ കൃത്യമായ ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിദേശ വിപണനത്തിനും കയറ്റുമതിക്കുമായി നൽകിയ കരാറിലെ നടപടിക്രമങ്ങളിൽ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Read More

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

എ​സ് എം എ​ ​മ​രു​ന്ന് വിവാദം; പിന്നിൽ വിദേശ കമ്പനികൾ, അന്വേഷണത്തിന് വിജിലൻസ് വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ എ​സ്.​എം.​എ​ ​മ​രു​ന്ന് നൽകിയതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. കൊടുക്കാൻ പറ്റിയ മരുന്നാണെന്ന് സുപ്രീം കോടതിവരെ അംഗീകരിച്ചതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മരുന്ന് അനുയോജ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധരും ഉറപ്പിക്കുന്നു. മരുന്നിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോട് ഡോക്‌ടർമാർ വിവരിച്ചതിനുശേഷമാണ് മരുന്ന് കൊടുക്കുന്നത്. വിദേശ മരുന്ന് കമ്പനികളാണ് വിവാദത്തിന് പിന്നിൽ. 2024ൽ റോഷ് കമ്പനിയിൽ നിന്നാണ് മരുന്ന് വാങ്ങിയത്. 50 കോടി അവർക്ക് ഇപ്പോഴും കൊടുക്കാനുണ്ട്. വിവാദത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് വരും. ഒന്നും വെറുതെവിടില്ല'-…

Read More

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യത. ഒക്ടോബർ 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 മുതൽ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ് മേഖലയിലുമായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന്…

Read More

വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; സർക്കാർ വിജ്ഞാപനപ്രകാരം ബോർഡ് നിലവിൽ വന്നെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കെ.എസ്. ഹംസയും ഉസ്മാൻ ഹാജിയുമാണ് സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപനപ്രകാരം പുതിയ ബോർഡ് നിലവിൽ വന്നതായി കോടതി നിരീക്ഷിച്ചു.

Read More

കൊച്ചിയിൽ ഡാൻസാഫ് സംഘത്തെ കാറിടിച്ചുവീഴ്ത്തി; സംഭവം പരിശോധന നടക്കുന്നതു കണ്ട് വെട്ടിച്ചുപോകാൻ ശ്രമിക്കുമ്പോൾ

കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷനു സമീപം ഡാൻസാഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസുകാരെ കാറിടിച്ചു വീഴ്ത്തി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കുപറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Read More