പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2,828 രൂപയായി. കോഴിക്കോട്ട് 2,860.05 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ്. ഡൽഹിയിൽ 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയാണ്. കൊച്ചിയിൽ 949 രൂപയും കോഴിക്കോട് 950.05 രൂപയുമാണ്. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാം…

Read More

ശബരിമല മിൽമ നെയ്യ് ക്രമക്കേട്: മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലടക്കം മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്07:41 PM

കൊച്ചി: ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളിൽ എസ്ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന. ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലടക്കമാണ് പരിശോധന നടന്നത്. വാഹന കരാറുകാരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് വൻ നഷ്ടമുണ്ടായെന്നാണ് കേസ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്…

Read More

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം; കൊലപ്പെടുത്തി ഒളിപ്പിച്ചതോ?

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൾ ആദ്യം മൃഗത്തിന്റേതാണെന്ന് സംശയിച്ചു. എന്നാൽ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടിയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അസ്ഥികൂടം ആരുടേതാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാമെന്ന സംശയവും…

Read More

പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും ; ടിപിയോടുള്ള ക്രൂരത എന്തിന്? സിപിഎം മാപ്പ് പറഞ്ഞിട്ടുണ്ടോ : രൂക്ഷവിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ : സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്.പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവും മാത്രമാണ് അറിയാവുന്നതെന്നും പറഞ്ഞ സുധാകരൻ, പിണറായി വിജയൻ തീക്കള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുറ്റപ്പെടുത്തി. ടി പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത് ഏത് കുറ്റത്തിനണെന്നും അദ്ദേഹം ചോദിച്ചു. ചേർത്തലയിൽ കെ കെ രമയ്‌ക്കൊപ്പം ആർ എം പി നൽകിയ സ്വീകരണ ചടങ്ങിൽ…

Read More

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മദ്യവിൽപനയില്ല; ബെവ്കോയും ബാറുകളും അടഞ്ഞുകിടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകൾ ഒക്ടോബർ ഒന്നിന് പതിവുപോലെ പ്രവർത്തിക്കും. ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Read More

ഭരണപരിഷ്കാര കമ്മീഷൻ ഇനി എം.കെ. മുനീറിന്..! ക്യാബിനറ്റ് റാങ്കോടെ പുതിയ ചുമതല

തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മീഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. ഭരണനിർവഹണവുമായി…

Read More

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം; കൊലപ്പെടുത്തി ഒളിപ്പിച്ചതോ?

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൾ ആദ്യം മൃഗത്തിന്റേതാണെന്ന് സംശയിച്ചു. എന്നാൽ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടിയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അസ്ഥികൂടം ആരുടേതാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാമെന്ന സംശയവും…

Read More

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ ജോലി; വിദർശക്കും കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം. എല്ലാം മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യം തന്നെ നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി…

Read More

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടി; ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ പൊലീസിനോടു അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നു രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ഔദ്യോഗിക യാത്രയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചടങ്ങു നടന്ന സ്ഥലത്ത് കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി അവിടെ നിന്നിരുന്ന ഡിസിപിയെ അടുത്തേക്ക് വിളിച്ചാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. അതേസമയം, ആദ്യം പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ…

Read More

എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും

കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌‌മം വീട്ടിൽ സി പി സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച…

Read More