കൂടംകുളം 2030-ൽ പൂർണ്ണസജ്ജമാകും; കേരളത്തിന് ഇനി പവർകട്ട് ആശങ്കയില്ല, വൈദ്യുതി വിഹിതം 800 മെഗാവാട്ടായി ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കൂടംകുളം ആണവനിലയ പദ്ധതി. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള കൂടംകുളം ആണവനിലയത്തിന്റെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന് ലഭിക്കുന്ന വൈദ്യുതി വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നാണ് കൂടംകുളത്തുള്ളത്. നിലവിൽ 1,000 മെഗാവാട്ട് വീതം ഉല്പാദനശേഷിയുള്ള രണ്ടും റിയാക്ടറുകൾ ഇവിടെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ 1,38,330 കോടി രൂപയുടെ വികസന പദ്ധതികളാണ് കൂടംകുളത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ 3, 4 റിയാക്ടറുകൾക്കായി 68,893 കോടി രൂപയും 5, 6…