സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ഇതിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ…

Read More

യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കെണ്ടത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു. നടക്കാവ് പോലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത്…

Read More

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഇന്ന് രാവിലെ ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നനിലയിൽ കണ്ടത്. ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കുനേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനുപിന്നാലെ ഇന്നലെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി…

Read More

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം ; വാതിലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആക്രമണം. പ്രധാന ഡോറിലെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സംശയിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിക്കഴിഞ്ഞു. സംഭവത്തില്‍ ഓഫീസിന് എതിര്‍വശത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ്. കെപിസിസി ഭാരവാഹികള്‍ ഓഫീസില്‍ എത്തിയശേഷമായിരിക്കും പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കുക. സംഭവത്തില്‍ നിയമനടപടിയെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. ദിവസങ്ങളായി കോണ്‍ഗ്രസും യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി…

Read More

കൊല്ലത്തിന്റെ മുഖം തന്നെ മാറുന്നു,വരുന്നത് കോടികളുടെ റെയിൽവേ വികസനം

ശാ​സ്താം​കോ​ട്ട​:​ ​ശാ​സ്താം​കോ​ട്ട​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി.​ ​അ​റി​യി​ച്ചു.​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ചേ​ർ​ന്ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​കൈ​ക്കൊ​ണ്ട​ത്.​ ​കു​ന്ന​ത്തൂ​ർ​ ​എം.​എ​ൽ.​എ​ ​ഉ​ല്ലാ​സ് ​കോ​വൂ​ർ,​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ,​ ​പാ​സ​ഞ്ച​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​തി​നി​ധി​ക​ൾ,​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​എ​ന്നി​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​നേ​ര​ത്തെ​ ​ന​ട​ത്തി​യ​ ​ടെ​ൻ​ഡ​ർ​ ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പു​തി​യ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.​ ​ആ​റ​ര​ക്കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​…

Read More

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ; യുഎഇ ആസ്ഥാനമായ ‘അൽ ഫുർസാൻ’ ടീമിനെ ഏറ്റെടുക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമസ്ഥർ. യു.എ.ഇ ആസ്ഥാനമായ സ്‌പോർട്സ്, സ്‌പോർട്സ്‌ടെക് സംരംഭമായ അൽ ഫുർസാൻ ആണ് മാഗ്നം ഗ്രൂപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത്. ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. എട്ട് മാസത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കുക. 2026-27 സീസണിന്റെ അവസാനത്തോടെ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ചരിത്രത്തിലെ പ്രധാന ഘട്ടമാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അഭിക് ചാറ്റർജി പ്രതികരിച്ചു. മുൻ…

Read More

ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ എന്‍ഐഎ പിടിയില്‍

പാലക്കാട്: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ പോഷക സംഘടനയായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി ( ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢഗൂഢാലോചനാ കേസിൽ എൻഐഎ നടത്തിയ പരിശോധനയില്‍ അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന…

Read More

ടൂറിസ്റ്റ് ബസുകൾ ഇനി‌ പഴയതുപോലെ കളറിലേക്ക്?​ വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏകീകൃത നിറം എന്ന കളർകോഡ് പരിശോധിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകി സർക്കാർ‌. ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടവും വിനോദസഞ്ചാര മേഖലയിൽ നിന്നും ഉയരുന്ന ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. റോഡ് സുരക്ഷയെ മുൻനിർത്തി ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് 2021 ഓഗസ്റ്റ് 11ന് എൽഎംവി അല്ലാത്ത കോണട്രാക്‌ട് ക്യാരേജ്…

Read More

കുട്ടികളുടെ ആധാർ പുതുക്കൽ: സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി

തിരുവനന്തപുരം: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഏഴ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. നേരത്തെ ഈ മാസം 30 ആയിരുന്നു അവസാന തീയതി. രാജ്യത്ത് കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇനിയും അപ്‌ഡേറ്റ് ചെയ്യാനുണ്ട്. കേരളത്തിൽ ഏകദേശം 10 ലക്ഷം കുട്ടികളുടെ വിവരങ്ങൾ പുതുക്കാനുണ്ടെന്നാണ്…

Read More

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന…

Read More