സെമിത്തേരികളിൽ നിന്ന് പതിവായി ഗ്രാനൈറ്റ് മോഷണം പോകുന്നു,​ പ്രതികൾ പിടിയിലായതോടെ സത്യം പുറത്ത്

പത്തനംതിട്ട : മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ സംഘം ഒടുവിൽ പിടിയിൽ. മല്ലപള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തിവന്ന തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ,​ പശ്ചിമ ബംഗാൾ സ്വദേശി സുർജിത്,​ മലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജലാൽ സുന്ദറാണ് കടയുടമ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം നേരിട്ടതോടെയാണ് ഇവർ പള്ളി സെമിത്തേരികളിൽ മോഷണത്തിനിറങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച് തൊട്ടടുത്ത…

Read More

പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ

കോഴിക്കോട്: ചൂട് കൂടുന്നതിനെ തുടർന്ന് ജില്ലയിൽ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു. പശുക്കളിലെ താപ സമ്മർദ്ദം കാരണമാണിത്. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. കഴിഞ്ഞ ജൂലായിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 3,665 ലിറ്ററിന്റെ പ്രതിദിന കുറവാണ് ഉണ്ടായിട്ടുള്ളത്. സാധാരണ ഒരു പശുവിൽ നിന്ന് പ്രതിദിനം 16 മുതൽ 20 ലിറ്റർ വരെ പാൽ കിട്ടിയിരുന്നതിൽ രണ്ട് മുതൽ നാല് ലിറ്റർ വരെയാണ് കുറവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പാൽ ഉത്പാദനം കുറവെന്നാണ് ക്ഷീര വികസന…

Read More

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി….

Read More

വട്ടവടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പിന്നാലെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു, ഒരാൾ ചികിത്സയിൽ

വട്ടവട: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്‌ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കനത്ത മഴയിൽ തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഇവിടുത്തെ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്‌ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നേരത്തേ തന്നെ പ്രദേശത്ത് മഴ മുന്നറിയിപ്പുണ്ടായിരുന്നു. യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇടുക്കിയിൽ ഇപ്പോഴും ശക്തമായ…

Read More

‘പ്രദർശന വിലക്ക് പുനഃപരിശോധിക്കണം’; 31 ഡോക്യുമെന്ററികൾക്ക് അനുമതി നിഷേധിച്ചതിനെതിരെ ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരുന്ന 31 സിനിമകൾക്ക് അനുമതി നിഷേധിച്ചതിനെതിരെ കേരള ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് അക്കാദമിയുടെ ആവശ്യം. കാരണം വ്യക്തമാക്കാതെയാണ് സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഇതുസംബന്ധിച്ച അറിയിപ്പ് കേരള ചലച്ചിത്ര അക്കാദമിക്ക് ഇന്നലെയാണ് ഇ-മെയിൽ മുഖേന ലഭിച്ചത്. ‘പാർലമെന്റ് സ്ട്രീറ്റ്’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, മലയാള ഡോക്യുമെന്ററി ‘ഗ്ലോബ്’…

Read More

സഹോദരിയുടെ ബന്ധം പുറത്തറിയുമെന്ന ഭയം; തമിഴ്നാട്ടിൽ 17കാരിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കരൂർ: തമിഴ്നാട് കരൂരിൽ 17കാരിയെ സഹോദരിയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായി പൊലീസ്. വേങ്ങമേട്ടിലാണ് സംഭവം. നെരൂർ സ്വദേശി മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയുമാണ് പിടിയിലായത്. ഓഗസ്റ്റ് 17നാണ് കൊലപാതകം നടന്നത്. വിവാഹിതനായ മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും തമ്മിലുള്ള ബന്ധം 17കാരി കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 32 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ മണിക്കൂറുകൾ നീണ്ട…

Read More

ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് തവിടുപൊടിയായി; മൂന്നുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

മുംബയ്: കോസ്റ്റൽ റോഡിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.20ഓടെ ലോട്ടസ് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിർവശത്തായിരുന്നു അപകടം. മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് അമിതവേഗത്തിൽ പോവുകയായിരുന്നു കറുത്ത ബിഎംഡബ്ല്യു കാർ. ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കോസ്റ്റൽ റോഡ് കൺട്രോൾ റൂം വ്യക്തമാക്കിയത്. അമിതവേഗത്തിലെത്തിയ കാർ റോഡിന്റെ ഭിത്തിയിൽ ഇടിച്ചശേഷം കാർ പാക്കിംഗിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലത്തേക്ക് പാലത്തിൽ നിന്ന് താഴേക്ക്…

Read More

കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ന്യൂറോ സർജൻ വെന്തുമരിച്ചു

ഹൈദരാബാദ്: ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. സൂര്യപേട്ട് ജില്ലയിലെ പിള്ള‌ലമർറിക്ക് സമീപം ദേശീയപാത 365BBയിൽ ഇന്ന് രാവിലെ 7.15നാണ് അപകടം ഉണ്ടായത്. ഖമ്മം സ്വകാര്യ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായിരുന്നു ഡോ. കെ ജഗദീഷ് ബാബുവാണ് മരിച്ചത്. ഖമ്മത്ത് നിന്ന് തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം. യാത്രമദ്ധ്യേ ജഗദീഷ് ബാബു ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്നാണ് ഖമ്മം റൂറൽ…

Read More

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 20-ാം ദിവസത്തിലേക്ക്: ഇന്നും നിയന്ത്രണത്തിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച 97.95 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട് രേഖപ്പെടുത്തി. ഉയർന്ന ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഞായറാഴ്ചയായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉപയോഗം കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യത്തിന് വൈദ്യുതി…

Read More

പ്രധാനമന്ത്രിയുടെ മാതാവിനെ അപമാനിച്ചു; സ്റ്റാൻഡപ്പ് കോമഡിയുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ഇൻഡോറിൽ നടന്ന കോൺഗ്രസിന്റെ ‘ഛാത്രൺ കി ഗൂഞ്ച്’ പരിപാടിക്കിടെയാണ് സംഭവം. മോദി സർക്കാരിന്റെ നയതന്ത്ര സമീപനങ്ങളെ വിമർശിച്ചുകൊണ്ട്, സ്റ്റാൻഡപ്പ് കൊമേഡിയൻ പുൽകിത് മാണിക്കൊപ്പം പ്രധാനമന്ത്രിയുടെ ശബ്ദം അനുകരിച്ച് രാഹുൽ ഗാന്ധി പരിപാടിയിൽ സംസാരിച്ചിരുന്നു. പുൽകിത് മാണിക്കൊപ്പം വേദി പങ്കിട്ട രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും പരോക്ഷമായി കളിയാക്കുന്ന തരത്തിലുള്ള വരികളും…

Read More