മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണത്തിന് എസ് ഐ ടി,​ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കും. സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കാനുള്ള ശുപാർശയോടെ ഫയൽ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി കൈമാറി. നികുതി വെട്ടപ്പിനെക്കുറിച്ച് അന്വേഷിച്ച് ജി.എസ്.ടി വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും. സ്വകാര്യ സ്‌പോൺസറെ തിരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങൾ, അവർക്ക് അനുകൂലമായി നടന്ന വഴിവിട്ട…

Read More

സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശമുണ്ടാകും എന്നതിനാലാണ് ഇസ്ലാം അവര്‍ക്ക് പര്‍ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്

കൊച്ചി: കാന്തപുരത്തിൻ്റെ പ്രസ്താവന വിവാദമായിരിക്കേ വീണ്ടും അത് ഉറപ്പിച്ച് സമർത്ഥിച്ച് കാന്തപുരം രംഗത്തെത്തി. സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവര്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള തന്റെ കടുത്ത പിന്തിരിപ്പന്‍ നിലപാടില്‍ ഉറച്ചുനിന്ന് അഖിലേന്ത്യാ സുന്നി പണ്ഡിതസഭ നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ . കൊച്ചിയില്‍ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂല്‍ സമ്മേളനത്തിലാണ് ലിംഗസമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും നേരെ വെല്ലുവിളിയുയര്‍ത്തുന്ന മുന്‍ പ്രസ്താവന കാന്തപുരം വീണ്ടും ആവര്‍ത്തിച്ചത്. ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഇത്തരം…

Read More

മിന്നൽപ്രളയത്തിൽ തകർന്ന 50 കോടിയുടെ സ്വർ‌ണശേഖരമുള്ള നേപ്പാളിലെ ബാങ്കിൽ നേപ്പാൾ പൊലീസ് എത്തി

കഠ്മണ്ഡു ∙ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ തകർന്ന അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ തൃശൂലി ധുങ്കെ ബ്രാഞ്ചിൽ നിന്നും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണവും പണവും രേഖകളും നേപ്പാൾ പൊലീസ് സാഹസികമായി വീണ്ടെടുത്തു. പ്രളയക്കെടുതി രൂക്ഷമായ പ്രദേശത്ത് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളോട് പൊരുതി എട്ട് മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് പൊലീസ്, വൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ബാങ്കിന്റെ തകർന്ന സമുച്ചയത്തിനുള്ളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളുമാണ് പൊലീസ് സുരക്ഷിതമായി പുറത്തെടുത്തത്. പണത്തിനും…

Read More

പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശം

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാന്‍ഡ് തലത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോടു സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം മൂന്നിന് ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർ‌ത്തു. ഇതിനു ശേഷം എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശനം നടത്തും. 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കൊപ്പമാവും സന്ദര്‍ശനം. പിന്നാലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. കെപിസിസി…

Read More

മകൾക്ക് വേണ്ടി ചെരിപ്പില്ലാതെ ഒരു അമ്മ മാരത്തൺ ഓടി ഒന്നാമതെത്തി

ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗായിൽ നിന്നുള്ള 47 കാരിയായ രമാഭായ് രൺവീർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്, മകളെ സ്നേഹിക്കുന്ന ഒരു അമ്മയുടെയും. ട്രാക്ക് സ്യൂട്ടും സ്പോർട്സ് ഷൂവും ധരിച്ചെത്തിയ യുവ യുവ മത്സരാർത്ഥികളെ പിന്തള്ളി സാരിയുടുത്ത് നഗ്നപാദയായി ഓടിയ അവർ മാരത്തൺ വിജയിച്ചു. മകളുടെ വിദ്യാഭ്യാസത്തിനായുള്ള പണം സമ്പാദിക്കാനാണ് അവർ മത്സരിച്ചോടിയതെന്നു കൂടി അറിയുമ്പോൾ അവർക്ക് ആരും ഒരു ‘ബിഗ് സല്യൂട്ട്’ നൽകിപ്പോകും. ഭാരതീയ ശിക്ഷൺ പ്രസാരക സംഘത്തിന്റെ ഖോലേശ്വർ എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ അമൃത് മഹോത്സവ ആഘോഷങ്ങളുടെ…

Read More

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്താനൊരുങ്ങുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ശുപാർശ ചെയ്തു. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കാനാണ് തീരുമാനം. കായികവകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവയെക്കുറിച്ച് കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിൽ സൂചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ….

Read More

ലാറക് ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ സൈനികോപകരണങ്ങളും സാധാരണക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും അവയെല്ലാം തടഞ്ഞതായി അമേരിക്കൻ അധികൃതർ അറിയിച്ചു. ഞായറാഴ്ചയോടെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ യു.എസ് സൈന്യം കൃത്യതയാർന്ന വ്യോമാക്രമണം നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും…

Read More

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി

താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്” (Order of “Oliy Darajali Dustlik”) സമ്മാനിച്ചു. താഷ്‌കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്. ഈ ബഹുമതി അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ്…

Read More

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരേ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്താണ് സംഭവം…

Read More

മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വിഴിഞ്ഞം: ഫിഷ്‌ലാൻഡിൽ മീൻ വാങ്ങാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്യസംസ്ഥാന തൊഴിലാളിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി രഘുനന്ദൻ (22) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്‌പ‌ദമായ സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഫിഷ്‌ലാൻഡിലെത്തിയ യുവതിയുടെ ശരീരത്തിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യുവതി പ്രതികരിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടു. തുടർന്ന് നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിഴിഞ്ഞം പൊലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…

Read More