കെഎസ്ആർടിസിക്ക് നേട്ടം 800 കോടി: 2000 ബസുകൾ ഡിപ്പോയിലെത്തും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നൂറു പുത്തൻ ബസ് നൽകാമെന്ന ഓഫറുമായി, ലാഭത്തിൽ പ്രവർത്തിക്കുന്ന നൂറോളം സഹകരണ സ്ഥാപനങ്ങൾ. ചില സ്ഥാപനങ്ങൾ രണ്ട് ബസ് സ്പോൺസർ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. കലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറിയതിനെ തുടർന്നാണ് കൂടുതൽ സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചത്. ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ടും അദ്ദേഹത്തിന്റെ ഓഫിസിൽ വിളിച്ചുമാണ് ബസ് വാങ്ങാനുള്ള പണം നൽകാമെന്ന് അറിയിച്ചത്. സഹകരണസംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് (സി.എസ്.ആർ.ഫണ്ട്) കെ.എസ്.ആർ.ടി.സിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാൻ അനുമതി…