ഭർത്താവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടാൻ നീക്കംനടത്തിയ യുവതി അറസ്റ്റിൽ. ഭർത്താവിനെ ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി ബാറ്റ് കൊണ്ട് മർദിച്ച് കൊലപ്പെടുത്താനായിരുന്നു യുവതിയുടെ ശ്രമം. മഹാരാഷ്ട്രയിലെ ബർമതിയിൽ താമസിക്കുന്ന ഷർമിള പ്രവീൺ ജഗപ്ത് (38) ആണ് അറസ്റ്റിലായത്. ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു യുവതിയുടെ നീക്കമെന്ന് പൊലീസ് പറയുന്നു. ജൂലായ് 30നാണ് യുവതി ഭർത്താവിനെ കൊല്ലാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ പ്രവീൺ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിന്…