മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ…