പശ്ചിമേഷ്യയിൽ നേരിയ ആശ്വാസം: ആക്രമണം നിറുത്തിവച്ച് യു.എസും ഇറാനും

ടെഹ്റാൻ: തുടർച്ചയായ പതിമൂന്ന് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ഇടവേള. ശനിയാഴ്ചയും ഇന്നലെയും യു.എസ് തെക്കൻ ഇറാനിൽ ആക്രമണങ്ങൾ നടത്തിയില്ല. അതിനാൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ പ്രത്യാക്രമണവും നടത്തിയില്ല. ആക്രമണം നിറുത്തിവയ്ക്കാനുള്ള ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല. യു.എസ് ബോംബിംഗ് നിലച്ചതിനാൽ പ്രത്യാക്രമണം നിറുത്തിയെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണം നിറുത്തിയതിനെ തങ്ങളുടെ വിജയമായിട്ട് ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. അതേസമയം, ആക്രമണങ്ങൾ ഏതുനിമിഷവും പുനരാരംഭിച്ചേക്കാം….

Read More

എബോള: മരണം 1,350 കടന്നു

കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,350 കടന്നു. സ്ഥിരീകരിച്ച കേസുകൾ 3,075 ആയി. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ ‘ബൂൻഡിബൂഗ്യോ” എന്ന എബോള വകഭേദമാണ് രാജ്യത്ത് പടരുന്നത്.

Read More

ഗാസ മുഴുപ്പട്ടിണിയിലേക്ക്

ജനീവ∙ ഭക്ഷണവിതരണത്തിനു കൂടുതൽ ധനസഹായം ഉറപ്പാക്കാനായില്ലെങ്കിൽ ഗാസയിലെ ജനങ്ങൾ അധികം വൈകാതെ മുഴുപ്പട്ടിണിയിലാകുമെന്നു മുന്നറിയിപ്പ് നൽകി വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്യൂഎഫ്‌പി). നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനത്തോടെ ഗാസയിലെ മൂന്നിൽ രണ്ട് ആളുകളും കടുത്ത പട്ടിണിയിലേക്ക് പോകുമെന്ന് ഇന്റർഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. രണ്ടു വർഷമായി ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ഭൂരിഭാഗം ആളുകളും വിവിധ ഏജൻസികളുടെ ഭക്ഷ്യവിതരണത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഡിസംബർ വരെ ഭക്ഷണവിതരണം മുന്നോട്ടു…

Read More

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ഗ്ലാസ്കോ: കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 45 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനുവാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. മീരബായ് ചാനു തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്നത്. സ്നാച്ചിൽ 85 കിലോയും ക്ലീൻ ആൻഡ് ജെർക്കെയിൽ 105 കിലോയും ഉൾപ്പെടെ ഉയർത്തിയാണ് സ്വർണ നേട്ടം. 2018ലും 22ലും സ്വർണം നേടിയിരുന്നു.

Read More

ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയല്ല; ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് തള്ളി കുവൈത്ത്. റിപ്പോർട്ട് പൂർണ്ണമായും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടങ്ങിയതാണെന്ന് വ്യക്തമാക്കി അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് ‘വാൾ സ്ട്രീറ്റ് ജേണൽ’ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചു. ‘ബഹ്‌റൈൻ, കുവൈത്ത് യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിച്ചു’ എന്ന തലക്കെട്ടിൽ ജൂലൈ 24നാണ് ‘വാൾ സ്ട്രീറ്റ് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമ്മർ സെയ്ദും, ഷെൽബി ഹോളിഡേയും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന്…

Read More

ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിനു നേരെ ആക്രമണം

ന്യൂഡൽഹി: ഇറാനിയൻ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിച്ചുള്ള ‘ദിശ’ എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ജൂലൈ 24ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ എംബസി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്….

Read More

‘നൂറ്റാണ്ടിന്റെ വിവാഹമോചനക്കേസ്’: ടെക് വ്യവസായി നഷ്ടപരിഹാരമായി 6230 കോടിരൂപ നൽകണമെന്ന് കോടതി

സിയോൾ: നൂറ്റാണ്ടിലെ വിവാഹമോചനമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച കേസിൽ നിർണായകവിധി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ കോടതി. രാജ്യത്തെ പ്രമുഖ ടെക് വ്യവസായിയും എസ് കെ ഗ്രൂപ്പിന്റെ ചെയർമാനും ശതകോടീശ്വരനുമായ ചേ തെയ് വോൺ മുൻഭാര്യ റോ സോ യോങിന് 94,400 കോടി വോൺ(ഏകദേശം 6,230 കോടി)നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സിയോൾ ഹൈക്കോടതിയുടേയാണ് വിധി. മുൻദക്ഷിണകൊറിയൻ പ്രസിഡന്റ് റോ തേവൂവിന്റെ മകളായ യോങ് സിയോൾ ആർട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്. കഴി‌ഞ്ഞവർഷം കേസിൽ കോടതി 1.38 ലക്ഷം വോൺ നഷ്ടപരിഹാരവും…

Read More

കാനഡയിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി പിടിയിൽ

ഒട്ടാവ: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ 22 വയസുകാരൻ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് ഒമ്പത് വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം നടന്നത്. എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലായ് 12ന് മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണസമയത്ത് മരണകാരണം…

Read More

സ്രാവിന്റെ ആക്രമണത്തിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം, വിധേയനായത് നാല് ശസ്ത്രക്രിയകൾക്ക്

ഫിജി: ഡൈവിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവാവ്. ന്യൂസിലൻഡ് ഫിഷിംഗ് ഇൻഫ്ളുവൻസറായ ഹെൻറി ഗിബ്‌സാണ് തനിക്കുണ്ടായ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജി തീരത്തായിരുന്നു സംഭവം. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം താൻ സുഖം പ്രാപിച്ചു വരികയാണെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിബ്‌സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫിജി ദ്വീപുകളിലെ തന്റെ ആദ്യ ഡൈവിങ്ങിനിടെയാണ് സ്രാവിന്റെ ആക്രമണം ഉണ്ടായത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ്24നാണ്…

Read More

ഷെയ്‌ഖ് ഹസീനയ്‌ക്ക് ഇനി മടങ്ങാനാവില്ല? ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം പ്രസിഡന്റായത്. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ ഷഹാബുദ്ദീന് ഓട്ടൊണോമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുള്ളതായി കണ്ടെത്തിയിരുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീൻ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി….

Read More