അർജന്റീന 500 കോടി രൂപ അടയ്ക്കണം; അന്താരാഷ്ട്ര കോടതിയിൽ കേസുമായി സ്‌പോൺസർ
കൊച്ചി: ലയണൽ മെസി ഉൾപ്പടെയുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ സ്‌പോൺസർ. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആരോപണം നേരിടുന്നതിനിടെയാണിത്. സംസ്ഥാന സർക്കാരിന് വേണ്ടി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് കോടതിയെ സമീപിക്കുന്നത്. മുൻകൂറായി നൽകിയ തുകയും അതിന്റെ നഷ്ടപരിഹാരവും ഉൾപ്പടെ 500 കോടിയോളം രൂപ നൽകണമെന്നാണ് ആവശ്യം. ലൂസെയ്ൻ ആസ്ഥാനമായ അന്താരാഷ്ട്ര കായികതർക്ക പരിഹാര കോടതിയെയാണ് സമീപിച്ചത്. 2025 നവംബറിൽ അർജന്റീന…