ഈ ഷ‌ർട്ടിട്ട് നടന്നാൽ സിസിടിവി, എഐ ക്യാമറകൾക്ക് നിങ്ങളെ കാണാനേ പറ്റില്ല

വീടുകളിലും റോഡിലും പ്രധാന ജംഗ്‌ഷനുകളിലും എന്നുവേണ്ട ചില പറമ്പുകളിൽ വരെ സിസിടിവി, എഐ ക്യാമറകളുള്ള ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. പൊതു ഇടങ്ങളിലോ ഒറ്റയ്‌ക്കോ കുടുംബമായോ കഴിയുമ്പോഴോ നമ്മുടെ സുരക്ഷയെ കരുതിയാണ് ഇവയെങ്കിലും ചിലപ്പോഴെങ്കിലും അവ സ്വകാര്യതയെ ലംഘിക്കുന്ന പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പ്രശ്‌നങ്ങളെ വളരെയെളുപ്പം മറികടക്കാനുള്ള വഴി കണ്ടെത്തിയതാണ് ഇപ്പോൾ വാർത്ത. ജർമ്മൻകാരനായ സിമോൺ വെക്കെർട്ട് തയ്യാറാക്കിയ ഷർട്ട് ധരിച്ചാൽ നിങ്ങളും ‘അപ്രത്യക്ഷനാകും’. മനുഷ്യരുടെ മുന്നിൽ നിന്നല്ല, എഐ, സിസിടിവി ക്യാമറകളുടെ കണ്ണിൽനിന്ന്. ഒരൊറ്റ എഐ…

Read More

യുവാക്കള്‍ക്കിടയില്‍ ഡാര്‍ക്ക് വെബ്ബ് ഉപയോഗം വര്‍ധിക്കുന്നു; എ.ഐ. സാങ്കേതികവിദ്യയുടെ വളര്‍ച്ച സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നു

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയെന്ന കേസില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ബി.ടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി അജ്മല്‍ ടി. മുഹമ്മദിനെ ജാമ്യത്തില്‍ വിട്ടിരുന്നു. മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിക്കു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സി.ഐ. അറിയിച്ചു. സഹപാഠിയായ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത്…

Read More

എജിഐ കാലഘട്ടത്തിലേക്ക് കടന്ന് ഓപ്പൺഎഐ

ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡലായ ‘ജിപിടി-6 ആസ്ട്ര’  അവതരിപ്പിച്ചു ഓപ്പൺഎഐ. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഈ മോഡൽ നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്. ഈ നിലയിലുള്ള എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്ന് ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാൻ വ്യക്തമാക്കി.പുതിയ മോഡലിന്റെ വിതരണം ആദ്യഘട്ടത്തിൽ ചില സൈബർ സെക്യൂരിറ്റി ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ഓപ്പൺഎഐ എപിഐ, മൈക്രോസോഫ്റ്റ് അസൂർ,എഡബ്ല്യുഎസ് ബെഡ്‌റോക്ക്…

Read More

മത്സ്യം ജലമില്ലാതെ ഇനി ജീവനോടെയിരിക്കും

കൊച്ചി: മത്സ്യവും ചെമ്മീനും ഉള്‍പ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചു. കൊച്ചിയിലെ ഐ.സി.എ.ആര്‍.സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിക്ക്‌ ഈ സാങ്കേതികവിദ്യയ്‌ക്കുള്ള ഇന്ത്യന്‍ പേറ്റന്റ്‌ ലഭിച്ചു. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്‌ഥിരവും പരിസ്‌ഥിതി സൗഹൃദവുമായ സംവിധാനമാണു പുതിയ സാങ്കേതികവിദ്യ. നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദ്ദവും താഴ്‌ന്ന താപനിലയും ഉപയോഗിച്ചാണു സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടു കൂടിയ ഇന്‍സുലേറ്റഡ്‌ കണ്ടെയ്‌നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ…

Read More

മൾട്ടി ടെറൈൻ റോബോട്ട് വികസിപ്പിച്ച കൊല്ലം സ്വദേശിക്ക് ഇന്ത്യൻ പേറ്റന്റ്

മൾട്ടി ടെറൈൻ റോബോട്ട് വികസിപ്പിച്ച കൊല്ലം സ്വദേശി ഡോ. ആർ.എസ്. ആദർശിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ആകാശത്തുകൂടി പറക്കാനും കരയിലൂടെ നടക്കാനും വെള്ളത്തിലൂടെ നീന്താനും ജലത്തിനടിയിലൂടെ സഞ്ചരിക്കാനും കഴിയുന്ന ഈ റോബോട്ട് വിവിധ മേഖലകളിൽ ഉപയോഗിക്കാവുന്ന സവിശേഷ സാങ്കേതികവിദ്യയാണ്. മൾട്ടി ടെറൈൻ റോബോട്ട് യുദ്ധമുഖങ്ങളിലെ നിരീക്ഷണ ദൗത്യങ്ങൾക്ക് അനുയോജ്യമാണ്. രണ്ട് കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിയും. കൂടാതെ, സമുദ്ര ഗവേഷണം, ദുരന്തനിവാരണം, രക്ഷാപ്രവർത്തനം എന്നിവയ്ക്കും ഈ റോബോട്ട് പ്രയോജനപ്പെടുത്താനാകും. മനുഷ്യർക്ക് പ്രവേശിക്കാൻ പ്രയാസമുള്ള പ്രകൃതി ദുരന്ത…

Read More

ശാസ്ത്രലോകം: ‘ക്രാക്കൻ’ എന്ന കടൽഭൂതത്തിന് പിന്നിൽ…..

പതിമൂന്നാം നൂറ്റാണ്ടിലെ നോർസ് നാടോടിക്കഥകളിലൂടെയാണ് ക്രാക്കൻ എന്ന കടൽഭൂതത്തെക്കുറിച്ചുള്ള ഭയാനകമായ വിവരണങ്ങൾ ലോകമറിയുന്നത്. ഗ്രീൻലാന്റ്, നോർവേ തീരങ്ങളിലെ കപ്പലുകളെ മുഴുവനായി വിഴുങ്ങുന്ന, പായ്മരങ്ങളോളം നീളമുള്ള കൈകളുള്ള ജീവിയായാണ് നാവികർ ഇതിനെ ചിത്രീകരിച്ചിരുന്നത്. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ 1857-ൽ ഡാനിഷ് പ്രകൃതിശാസ്ത്രജ്ഞനായ ജാപെറ്റസ് സ്റ്റീൻസ്ട്രപ്പ് ആണ് ഈ കടൽജീവിയെ ശാസ്ത്രീയമായി പഠിക്കുകയും ‘ആർക്കിട്യൂത്തിസ് ഡക്സ്’ എന്ന് പേരിടുകയും ചെയ്തത്. പണ്ടുകാലത്ത് നാവികർ നൽകിയ ഭയാനകമായ രൂപവർണ്ണനകളോട് വിസ്മയിപ്പിക്കുന്ന സാമ്യമുള്ളതായിരുന്നു ഈ ജീവിയുടെ ശരീരഘടന. ക്യാമറയ്ക്ക് മുന്നിലെത്തിയ ശാസ്ത്രസത്യം നൂറ്റാണ്ടുകളോളം…

Read More

ഭൂമിക്കടിയിലെ ഗുഹയിൽ കണ്ടെത്തിയത് ‘നിഗൂഢ നിധി

ഭൂമിയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യൻ മിക്കവാറും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാകാം. ഉപഗ്രഹങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രകൃതിയുടെ രഹസ്യങ്ങൾ ഓരോന്നായി നാം അനാവരണം ചെയ്യുമ്പോഴും, നമ്മുടെ കാൽക്കീഴിലെ ഇരുണ്ട ആഴങ്ങളിൽ പ്രകൃതി കാത്തുവച്ചിരിക്കുന്ന നിഗൂഢതകൾ ഇന്നും ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് അവശേഷിക്കുകയാണ്. ഇതിനൊരു മികച്ച ഉദാഹരണമാണ് വിയറ്റ്നാമിൽ നിന്ന് അടുത്തിടെ പുറത്തുവന്ന ആവേശം ജനിപ്പിക്കുന്ന ഒരു ഭൂഗർഭ കണ്ടെത്തൽ. വിയറ്റ്നാമിലെ ക്വാങ് ട്രി പ്രവിശ്യയിലുള്ള, ലോകപ്രശസ്തമായ ഫോങ് ഹാ-കെ ബാങ് നാഷനൽ പാർക്കിലെ ചുണ്ണാമ്പുകല്ല് മലനിരകളുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ തികച്ചും…

Read More

വിഡിയോ ചാറ്റിനായി ഫെയിസ് ടൈം ഉപയോഗിക്കിന്നവരാണോ നിങ്ങൾ? സൂക്ഷിച്ചില്ലെങ്കിൽ പണി പിന്നാലെ വരും

ഒരുപക്ഷേ നിങ്ങൾ അവസാനമായി ചെയ്ത വിഡിയോ ചാറ്റ് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തട്ടിപ്പുകാർ ചോർത്തിയിട്ടുണ്ടാവാം. ഇല്ലെങ്കിൽ ഇനിയൊരിക്കൽ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. ആപ്പിളിന്‍റെ വിഡിയോ ചാറ്റ് ഫീച്ചറായ ഫെയിസ് ടൈം ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കുന്നതായാണ് കമ്പനി പറയുന്നത്. എന്നാലിത് സാങ്കേതിക പിഴവുകൾ കാരണമല്ല സംഭവിക്കുന്നത്. മറിച്ച് ഉപയോക്താക്കളുടെ വിശ്വാസ്യത അപഹരിച്ചും അഞ്ജത മുതലെടുത്തുമാണ് തട്ടിപ്പുകാർ വിവരങ്ങൾ കൈപ്പറ്റുന്നത്. ഫെയിസ് ടൈം വിഡിയോ ചാറ്റ്…

Read More

മെറ്റയുടെ മ്യൂസ് ഇമേജ് ടൂൾ വില്ലനോ‍

മെറ്റ  ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ജനറേഷൻ ടൂളാണ് മ്യൂസ് ഇമേജ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പുതിയ എഐ ഇഫക്റ്റുകൾ ചേർക്കാനും ഈ ഫീച്ചർ സഹായിക്കും. എന്നാൽ ഈ എഐ ടൂൾ ഇപ്പോൾ വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ എഐ നിർമ്മിത ചിത്രങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പബ്ലിക് പ്രൊഫൈലുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ എഐ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഈ ടൂൾ അനുവദിക്കുന്നു….

Read More

ഈ തലമുറയിലെ ഐൻസ്റ്റീൻ’ എന്ന് വിശേഷണം; പ്രപഞ്ച രഹസ്യങ്ങൾ തേടി ഈ യുവ ശാസ്ത്രജ്ഞ

വാഷിങ്ടൺ: ചെറുപ്പത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും സ്വപ്നം വലുതാകുമ്പോൾ ഒരു വിമാനം പറത്തണം എന്നതായിരിക്കും. എന്നാൽ, സ്വന്തമായി ഒരു വിമാനം നിർമിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ സബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പെൺകുട്ടിയുടെ സ്വപ്നം. തന്റെ സ്വപ്നം ആ പെൺകുട്ടി 14ാം വയസ്സിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എൻജിൻ വിമാനം നിർമിച്ച് 16-ാം വയസ്സിൽ അത് തനിയെ പറത്തി ചരിത്രം കുറിച്ചു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം ആ പെൺകുട്ടിയെ ഒരിക്കലും വേട്ടയാടിയിരുന്നില്ല എന്നുവേണം…

Read More