ഡിജിപിയെ എന്നല്ല ഒരു ഉദ്യോഗസ്ഥനെയും ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തരുത്’; ഗവർണർക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചത്. എസ്എഫ്‌ഐയുടെ സമരത്തിന് പിന്നാലെ കാലടി വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് ഗവർണർ ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയത്. മുൻസർക്കാരിന്റെ കാലത്തും…