സിഎൻജി സ്റ്റേഷനിൽ ഗ്യാസ് നിറയ്‌ക്കുന്നതിനിടെ വൻ പൊട്ടിത്തെറി, മൂന്നുപേർ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: സിഎൻജി സ്റ്റേഷനിൽ ട്രക്കിൽ നിന്നും ഗ്യാസ് മാറ്റുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ജീവനക്കാ‌ർ മരിച്ചു. ഡൽഹിയിലെ ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ ഒരാൾ ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണെന്ന് തിരിച്ചറിഞ്ഞു. നിസാംപൂർ സ്വദേശികളായ ബ്രഹ്‌മ്‌ജിത്ത് (34), സണ്ണി (30) എന്നിവരാണ് മറ്റുരണ്ടുപേർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായി ഡൽഹി ഔട്ടർ ഡിസിപി അറിയിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് മൂന്നരയോടെ റീഫില്ലിംഗ്…

Read More

കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ -ബി.ജെ.പി ഓഫിസിന് മുന്നിൽ പോസ്റ്ററുമായി കെ.എസ്.യു

തൃശൂർ:25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. അതിന് പിന്നാലെ ബിജെപി തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫിസിന് സമീപം ‘കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ എന്ന ബാനർ സ്ഥാപിച്ച്  പോസ്റ്റർ പ്രതിഷേധം. തെരഞ്ഞെടുപ്പ് കാലത്ത് 17 ചാക്കുകളിലായി തൃശ്ശൂരിലെ ബി.ജെ.പി ഓഫിസിലേക്ക് കള്ളപ്പണം എത്തി എന്ന് മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയ്​ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഓഫിസിന് മുന്നിലുള്ള വഴിയിൽ കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള…

Read More

സമുദ്രത്തിൽ താഴ്ന്നത് ഇന്ത്യയിലേക്കുള്ള എണ്ണ കപ്പൽ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സമുദ്ര പരിസ്ഥിതിക്കും തീരദേശങ്ങൾക്കും കനത്ത ഭീഷണിയുയർത്തി വൻ എണ്ണച്ചോർച്ച. റഷ്യൻ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച ‘കരോളിൻ ബെസെംഗി’ കപ്പലാണ് അപകടത്തിൽപെട്ടത്. ഒമാൻ തീരത്തിനു സമീപം മണ്ണിലുറച്ചുപോയ കപ്പലിൽ നിന്നു എണ്ണ ചോരാൻ തുടങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനുപുറമേ, ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് ഇറാനിയൻ സമുദ്രാതിർത്തിയിലും വലിയ എണ്ണച്ചോർച്ചകൾ കണ്ടെത്തിയത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഈ ദുരന്തങ്ങളെല്ലാം കോടിക്കണക്കിന് ജീവികളുടെ…

Read More

ഊരി വീണ ഷൂ എടുക്കാൻ ശ്രമം; ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു

പാലക്കാട്∙ ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനി മരിച്ചു. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ കയറിയതാണ് വിദ്യാർഥിനി. ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലിൽനിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. തെറിച്ചുവീണ ഗൗരിയെ ബസ് ഇടിക്കുകയായിരുന്നുവെന്നാണു വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

അൻസിജിക്ക് യാത്രാമൊഴി; വിങ്ങിപ്പൊട്ടി ഉറ്റവരും സഹപാഠികളും

വെള്ളറട: പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മാനസിക പീഡനം മൂലം മാർത്താണ്ഡം കരിങ്കൽ ബത്‌ലഹേം നഴ്‌സിംഗ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച അൻസിജിക്ക് നാടിന്റെ അന്ത്യാഞ്ജലി. കത്തിപ്പാറ പി.എ.എൻ ഹൗസിൽ അനിൽരാജ്- സോണിയ ദമ്പതികളുടെ മകളായ അൻസിജിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആദ്യം ഉദിയൻകുളങ്ങരയിൽ അൻസിജിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് 3ഓടെ മൃതദേഹം കത്തിപ്പാറയിലെത്തിച്ചത്. വിലാപയാത്രയായി കത്തിപ്പാറയിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം…

Read More

റോഡിൽ കുഴ‌ഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവർണർ

തിരുവനന്തപുരം: ലോക്ഭവന് മുന്നിലെ റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഈസമയം വഴിയാത്രക്കാരനായ ഗിരീഷ് തലകറങ്ങി റോഡിൽ വീഴുകയായിരുന്നു. രക്തത്തിലെ പ‌ഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു. ആവശ്യമായ സഹായങ്ങൾ ചെയ്യാനും ആശുപത്രിയിലെത്തിക്കാനും ഗവർണർ തന്റെ സ്റ്റാഫിന് നിർദേശവും നൽകി. തുടർന്ന് സ്റ്റാഫ്…

Read More

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ മയക്കുമരുന്നുമായി ‌ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, ആഷിക് ഒ എസ്, നിഹാൽ ഷഫീക്ക്, ആർഷിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാത്രി രണ്ടുവാഹനങ്ങളിലായി ഇവർ തൊടുപുഴയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് പൊലീസ് സംഘം പരിശോധന നടത്തുകയും ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായ ടിഎസ്…

Read More

പാലായിൽ ചെയർപേഴ്‌സണായി മായ രാഹുൽ; ലഭിച്ചത് 16 വോട്ട്

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിക്ക് പത്ത് വോട്ട് ലഭിച്ചു. ആകെ 26 കൗൺസിലർമാരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. പാലാ മുനിസിപ്പൽ കൗൺസിലിൽ 19ാം വാർഡിന്റെ പ്രതിനിധിയാണ് മായ. റിയ എട്ടാം വാർഡിന്റെ കൗൺസിലറാണ്. ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയുള്ള സ്വതന്ത്ര അംഗമായാണ് മായ മത്സരിച്ചത്. നഗരസഭാ മുൻ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് നഗരസഭ ഭരണം…

Read More

തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: യുവാവിനെ കുത്തേറ്റ നിലയിൽ രക്തം വാർന്ന് മരിച്ചതായി കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്. ​തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു. ​പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി…

Read More

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം.. ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ…

Read More