കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; പിടിക്കപ്പെട്ടാല്‍ പറയാന്‍ തിരക്കഥയും തയ്യാറാക്കിയിരുന്നു

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ പിടിക്കപ്പെട്ടാല്‍ പറയാനും മുന്‍കൂട്ടി കഥ തയ്യാറാക്കി പ്രതികള്‍. നാല് പേരും പറയുന്നത് ഒരേ കഥയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പരിശോധന നടത്തിയ പോലീസ് അത് പൊളിച്ചു കളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് പിടിക്കില്ലെന്ന പൂര്‍ണ്ണവിശ്വാസമൊന്നും പ്രതികള്‍ക്ക് ഇല്ലായിരുന്നു. എപ്പോഴെങ്കിലും പിടിക്കപ്പെട്ടേക്കാമെന്ന് കരുതിയാണ് ചോദ്യം ചെയ്യലില്‍ പറയാന്‍ മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയത്. സ്വന്തം അച്ഛനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി അന്വേഷണം വഴിതെറ്റിക്കാനാണെന്ന് പോലീസിന് മനസ്സിലായി. തുടര്‍ചോദ്യം…

Read More

ബൈക്കിൽ കാറിടിച്ച് അപകടം, ഗുരുതര പരിക്കോടെ 18കാരൻ റോഡിൽ കിടന്നത് അരമണിക്കൂറോളം, പിന്നാലെ മരണം

കോഴിക്കോട്: ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് 18കാരൻ റോഡിൽ ചോരവാർന്ന് കിടന്നത് 25 മിനുട്ടോളം. ഒടുവിൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. കോഴിക്കോടാണ് സംഭവം. ചേമഞ്ചേരികാപ്പാട് റെയ്‌ഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അത്തോളിയിലെ ദന്താശുപത്രിയിൽ പോയശേഷം തിരികെ മടങ്ങിവരികയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഫർസീൻ എതിർദിശയിൽ വന്ന വേറൊരു കാറിനടിയിലേക്ക് വീണു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചോരവാർന്ന് ഫർസീൻ റോഡിൽകിടന്നെങ്കിലും വഴിയിലൂടെപോയ പലരും മൊബൈലിൽ അപകടത്തിന്റെ ചിത്രം പകർത്താൻ…

Read More

85 ലക്ഷം രൂപ എന്തിനുപയോഗിച്ചു ; വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും. വീണയുടെ അക്കൗണ്ടില്‍ നിന്നും 85 ലക്ഷം ദുബായിലേക്ക് കൈമാറിയതായി കണ്ടെത്തിയെന്നാണ് ഇ.ഡി.യുടെ വാദം. വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കിട്ടിയ ഡയറിയിലാണ് ഈ വിവരമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം പോയതായി സംശയിക്കപ്പെടുന്നുണ്ട്. മെയ് 27 നായിരുന്നു ഇ.ഡി. റെയ്ഡ് നടത്തിയത്് അവിടെ നിന്നും കിട്ടിയ ഡയറിയില്‍ മുഴുവന്‍ വിവരവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. പണം ആര്‍ക്കാണ് കൈമാറിയത്. എന്തിന്…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: കെ.സിയുടെ വിശ്വസ്‌തര്‍ക്ക്‌ മുന്‍ഗണന, ഷാഫിയോ കുഴല്‍നാടനോ? അധികാരസമവാക്യങ്ങള്‍ മാറും

തിരുവനന്തപുരം; കെ.പി.സി.സി. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ.സി. വേണുഗോപാലിന്റെ വിശ്വസ്‌തര്‍ക്ക്‌ മുന്‍തൂക്കം. യുവനേതാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചാല്‍ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും മുന്‍നിരയിലെത്തും. കെ.സി. പക്ഷത്തോട്‌ അടുപ്പമുള്ള നേതാവ്‌ അധ്യക്ഷനായാല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‌ അത്‌ രാഷ്‌ട്രീയമായി വലിയ തലവേദനയാകുമെന്നാണ്‌ വിലയിരുത്തല്‍. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ദളിത്‌ നേതാവിനെ പരിഗണിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്കും സാധ്യതയുണ്ട്‌. മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കുന്നുണ്ട്‌. ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവരും പ്രതീക്ഷയിലാണ്‌. പാര്‍ട്ടി ഘടകങ്ങളിലെ പരിചയസമ്പത്തും…

Read More

തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു

കൊല്ലം∙ തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒ‍ാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണു മരിച്ചത്. ബുധൻ വൈകിട്ട് മൂന്നിന് കൊല്ലം മുണ്ടയ്ക്കൽ പാപനാശത്താണ് ഇരുവരും തിരയിൽപ്പെട്ടത്. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കവേ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ ഇരുവരും വീണു പോയതാകാം എന്നാണു സംശയം. ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നു. അതിനാൽ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലനിലവിളി കേട്ട് സമീപവാസികളായ യുവാക്കളാണു കടലിൽ വീണ…

Read More

4 പേരുമായി ബാംഗ്ലൂരിൽ നിന്നും കടത്തിയ 125 ഗ്രാം MDMA യുമായി കുടുംബം പിടിയിൽ, കഥയിൽ ട്വിസ്റ്റ്

നെയ്യാറ്റിൻകര: കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിച്ച് ബാംഗ്ലൂരിൽ നിന്ന് അതിവിദഗ്ധമായി എം.ഡി.എം.എ (MDMA) കടത്തിക്കൊണ്ടുവന്ന നാലംഗ സംഘത്തെ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുൻവശത്ത് വച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാഹനം എക്സൈസ് സ്ക്വാഡ് തടഞ്ഞുനിർത്തി 125 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുവനന്തപുരം ഈഞ്ചക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ (33), മാതാവ് ബീന (50), കിരണിന്റെ വനിതാ സുഹൃത്തായ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യ (18), തിരുവനന്തപുരം…

Read More

ചാവക്കാട് പുതിയ കോടതിസമുച്ചയം ഉൽഘാടനം

ചാവക്കാട് : ചാവക്കാട് കോടതിസമുച്ചയത്തിന്റെ പുതിയ കെട്ടിടം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ ഉദ്ഘാടനമാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്രധാന വേദി ഇരിങ്ങാലക്കുട കോടതി സമുച്ചയമായിരുന്നു. തദവസരത്തില്‍ ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ പൊതുസമ്മേളനം ഉദ്ഘാടനം…

Read More

കാർ ഇടിച്ചുതെറിപ്പിച്ചു; 18കാരൻ ചോരവാർന്ന് കിടന്നത് 25 മിനിറ്റ്: ആരും സഹായിച്ചില്ല, ദാരുണാന്ത്യം

കോഴിക്കോട്∙ ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ഫർസീൻ 25 മിനിറ്റോളം റോഡിൽ കിടന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തുകയോ ഫർസീനെ ആശുപത്രിയിലെത്തിക്കാൻ തയാറാകുകയോ ചെയ്തില്ല. ഈ സമയമത്രയും ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു കുട്ടി. അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞു മടങ്ങവേയാണ് അപകടമുണ്ടായത്. ഫർസീൻ സഞ്ചരിച്ച ബൈക്കിൽ അതേ…

Read More

ബെവ്കോ ജീവനക്കാർക്ക് ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ

തിരുവനന്തപുരം∙ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളില്‍. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണസ് തീരുമാനിച്ചത്. എംപ്ലോയ്മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 6250 രൂപയാക്കി. സ്വീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫിസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായി. ഒരു വർഷം സേവന കാലാവധി പൂർത്തിയാക്കിയ…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് 10000 രൂപ ഓണം അഡ്വാൻസ്,​ പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെ.എസ്.ആർ.ടി.സി ക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചു. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള…

Read More