മൂഴിയാർ–ഗവി: വാൽവ്ഹൗസിനു സമീപം മല ഇടിഞ്ഞു; ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ച
സീതത്തോട്∙ മൂഴിയാർ–ഗവി റൂട്ടിൽ വാൽവ്ഹൗസിനു സമീപം മല ഇടിഞ്ഞ് റോഡിലേക്കു വീണതിനെ തുടർന്ന് വാഹന ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ച. മൺകൂന മാറ്റാനുള്ള നടപടികൾ വൈകുന്നു. ശബരിഗിരി ജല വൈദ്യുത പദ്ധതി അണക്കെട്ടുകളുടെ പരിശോധനയ്ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു യഥാസമയം എത്തിച്ചേരാനും കഴിയാത്ത സാഹചര്യമാണിപ്പോൾ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് റോഡിലേക്കു കൂറ്റൻ മൺകൂന ഇടിഞ്ഞ് വീണത്. മൺക്കൂനയുടെ ഏറെ ഭാഗം ഒലിച്ചുപോയി. റോഡും ഇടിഞ്ഞതായാണു സൂചന. മൂഴിയാർ 40 ഏക്കർ കോളനിയിൽനിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയായാണു മണ്ണിടിഞ്ഞത്. മരാമത്ത്…