യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍
ഡല്ലസ്: ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു സ്പാനിഷ് പടയുടെ ആധികാരിക ജയം. ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ഗ്രാസിയോസ് എസ്പാന്യ(നന്ദി, സ്‌പെയിന്‍)പാടിയാണ് സ്പാനിഷ് ആരാധകര്‍ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. മത്സരത്തിന് മുമ്പ് ഫ്രാന്‍സിന് ഫുട്‌ബോള്‍ വിദഗ്ധരടക്കം മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഫ്രാന്‍സിന്റെ പേരുകേട്ട മധ്യനിരയും മുന്നേറ്റവും പൂര്‍ണമായും പരാജയപ്പെടുന്നതാണ് കണ്ടത്. കിലിയന്‍ എംബാപ്പെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അതേസമയം സ്‌പെയിന്‍ ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ…