Headlines

യുവാക്കളിൽ ഹൃദയാഘാതം വർധിക്കാൻ കാരണം

ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19…

Read More

മുൻപ് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ

ചില നടന്മാർ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അവരുടെ മുഖം പ്രേക്ഷകരുടെ മനസിലങ്ങനെ കിടക്കും. പ്രത്യേകിച്ച് പഴയകാല താരങ്ങൾ. അക്കൂട്ടത്തിലൊരാളാണ് നടൻ അനു ആനന്ദ്. ഒരുപക്ഷേ പേര് കേട്ടാൽ മനസിലാകണമെന്നില്ല. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച താരം. അതാണ് അനു ആനന്ദ്. ഒരുകാലത്ത് നെ​ഗറ്റീവ് റോളുകളും മകൻ, അനുജൻ വേഷങ്ങളും ചെയ്ത് മലയാള സിനിമയിൽ തിളങ്ങിയ അനുവിന്റെ മകൾ ആദിത്യ ലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ്…

Read More

വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം നാളെ

തിരുവനന്തപുരം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.   മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.നോർക്ക പ്രതിനിധികളും കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു….

Read More

വീട്ടിൽ ആളില്ലാനേരത്ത് മോഷണം

ചാവക്കാട് ∙ വീട്ടുകാർ പുറത്തു പോയ സമയത്ത് അഞ്ചര പവന്റെ ആഭരണങ്ങളും പണവും മോഷണം പോയി. കിഴക്കേ ബ്ലാങ്ങാട് പള്ളിക്കടുത്ത് പള്ളത്ത് മനയ്ക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും വാതിലും തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മോതിരം, മാല, കമ്മൽ, ലോക്കറ്റ്, കോയിൻ എന്നിവ മോഷണം പോയി. 5,000 രൂപയും മോഷ്ടിച്ചു. വീട്ടുടമ അബ്ദുൽ കരീമും ഭാര്യയും മരുമകളും ഞായറാഴ്ച വൈകിട്ട് നാലിന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി…

Read More

ചരിത്രത്തിലാദ്യമായി സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്ക; ഇറാനിലെ നാവിക കേന്ദ്രങ്ങൾ തകർത്തു

തെഹ്റാൻ: ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സൈറ്റുകൾ എന്നിവ തകർത്തതായി അമേരിക്കൻ സൈന്യം. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒന്നിലധികം ‘വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ’ ഉപയോഗിച്ച് ഇറാനിലെ അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവക്ക് നേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തു വിട്ടിട്ടുണ്ട്. ‘കോർസെയർ’ വിഭാഗത്തിൽപ്പെട്ട മൂന്ന് ആളില്ലാ ഉപരിതല ഡ്രോണുകളാണ് ഉപയോഗിച്ചത്. യു.എസ് സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമുദ്ര ഡ്രോണുകൾ…

Read More

മെറ്റയുടെ മ്യൂസ് ഇമേജ് ടൂൾ വില്ലനോ‍

മെറ്റ  ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ജനറേഷൻ ടൂളാണ് മ്യൂസ് ഇമേജ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പുതിയ എഐ ഇഫക്റ്റുകൾ ചേർക്കാനും ഈ ഫീച്ചർ സഹായിക്കും. എന്നാൽ ഈ എഐ ടൂൾ ഇപ്പോൾ വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ എഐ നിർമ്മിത ചിത്രങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പബ്ലിക് പ്രൊഫൈലുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ എഐ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഈ ടൂൾ അനുവദിക്കുന്നു….

Read More

ഈ തലമുറയിലെ ഐൻസ്റ്റീൻ’ എന്ന് വിശേഷണം; പ്രപഞ്ച രഹസ്യങ്ങൾ തേടി ഈ യുവ ശാസ്ത്രജ്ഞ

വാഷിങ്ടൺ: ചെറുപ്പത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും സ്വപ്നം വലുതാകുമ്പോൾ ഒരു വിമാനം പറത്തണം എന്നതായിരിക്കും. എന്നാൽ, സ്വന്തമായി ഒരു വിമാനം നിർമിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ സബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പെൺകുട്ടിയുടെ സ്വപ്നം. തന്റെ സ്വപ്നം ആ പെൺകുട്ടി 14ാം വയസ്സിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എൻജിൻ വിമാനം നിർമിച്ച് 16-ാം വയസ്സിൽ അത് തനിയെ പറത്തി ചരിത്രം കുറിച്ചു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം ആ പെൺകുട്ടിയെ ഒരിക്കലും വേട്ടയാടിയിരുന്നില്ല എന്നുവേണം…

Read More

നിങ്ങളുടെ കുട്ടിക്ക് പനി വന്നാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ കുട്ടി രോഗാണുക്കളെ ചെറുക്കാൻ പനി ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധ സംവിധാനം ശരീര താപനില വർദ്ധിപ്പിക്കുകയും കുട്ടിക്ക് ദോഷം വരുത്താതെ രോഗാണുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. പനി പലപ്പോഴും നിങ്ങളുടെ കുട്ടിക്ക് ചൂട് അനുഭവപ്പെടുകയും ചുവന്നു തുടുത്തതായി തോന്നുകയും ചെയ്യും. പനി തലവേദനയോ ശരീരവേദനയോ വിയർപ്പോ വിറയലോ ഉണ്ടാക്കാം. ചില കുട്ടികൾക്ക് പനിക്കൊപ്പം തലവേദന ഉണ്ടാകാറുണ്ട്, മിക്ക കുട്ടികൾക്കും പനിയോടെ വിശപ്പ് കുറയും. ചില കുട്ടികൾക്ക് പതിവിലും കൂടുതൽ ഉറക്കം തോന്നും. പല കുട്ടികൾക്കും…

Read More

പ്രകാശിനിയുടെ പാട്ടുകേട്ടു, നേരിൽ കാണാൻ ക്ഷണിച്ചു; 10 ദിവസം മാത്രം ബാക്കിനിൽക്കെ ജാനകിയമ്മ വിടപറഞ്ഞു

കണ്ണൂർ: “വളരെ നന്നായിട്ട് പാടി, വളരെ നന്നായിരിക്കുന്നു. അവരോട് പറയൂ എന്റെ ബ്ലസ്സിങ്സ്. അവരുടെ ഫോൺനമ്പർ കിട്ടിയാൽ എന്നെ വിളിക്കാമോ?” 1970-ൽ പുറത്തിറങ്ങിയ ’അമ്പലപ്രാവ്’ എന്ന ചിത്രത്തിനുവേണ്ടി താൻ പാടിയ ‘താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും…’ എന്ന ഗാനം ഒരു മലയാളി ആലപിച്ചപ്പോൾ അതിനോടുള്ള ഗായിക എസ്. ജാനകിയുടെ പ്രതികരണമായിരുന്നു ഇത്. ശിവപുരം എച്ച്.എസ്.എസിലെ മുൻ സംഗീതാധ്യാപിക പ്രകാശിനി മാധവനാണ് എസ്. ജാനകി എന്ന മഹാഗായികയുടെ ’ബ്ലസ്സിങ്സ്‌’ ലഭിച്ച ആ പാട്ടുകാരി. കഴിഞ്ഞവർഷം ഒക്ടോബർ 18-നാണ്…

Read More

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു, 19കാരൻ ആശുപത്രിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. ‌തഞ്ചാവൂർ താമരക്കോട്ട സ്വദേശിയായ 19കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം നടന്നത്. തഞ്ചാവൂരിൽ നിന്നെത്തിയ 14അംഗം സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. സംഘം വർക്കല ക്ളിഫിൽ നിന്നിറങ്ങി ഹോട്ടലുകളുള്ള ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അക്രമി സംഘവും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ സുദർശനെ മർദ്ദിക്കുകയും ഒന്നാംപ്രതിയായ മുഹമ്മദ് അലി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. മുഹമ്മലി അലിക്കുപുറമെ അനന്തൻ, ജെറിൻ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് പിന്നാലെ…

Read More