ശ്രേയസ് തെറിച്ചാൽ ‘തലപ്പത്ത്’ സഞ്ജു? മൂന്ന് താരങ്ങൾക്കും സാദ്ധ്യത, നിർണായകമാകുന്നത് അടുത്ത പരമ്പര

അയർലാൻഡ് പര്യടനത്തിലും ഇംഗ്ളണ്ട് പര്യടനത്തിലും ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ട്വന്റി20 ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായിരിക്കുകയാണ്. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിൽ രണ്ട് ട്വന്റി20കളിൽ തോറ്റ ശേഷം ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ അഞ്ചുകളിൽ നാലും തോറ്റു. ഒന്ന് മഴയെടുത്തു. ഇതാദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ആറുകളികൾ തുടർച്ചയായി തോൽക്കുന്നത്. ഇതോടെ പുതിയതായി ടീമിന്റെ നായകസ്ഥാനത്തെത്തിയ ശ്രേയസ് അയ്യർക്കെതിരെയും ചോദ്യങ്ങൾ ഉയരുകയാണ്. നടക്കാനിരിക്കുന്ന സിംബാബ്‌വെ…

Read More

മോശം ഭക്ഷണം വിളമ്പിയാൽ ഇനി പൂട്ടുവീഴും; ഫോട്ടോയും ലൊക്കേഷനും ചേർത്ത് പരാതി നൽകാം

ന്യൂഡൽഹി: ആഹാര പദാർത്ഥങ്ങളിൽ മായം ചേർക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ, ശുചിത്വമില്ലായ്മ കൂടാതെ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ എന്നിവ കർശനമായി തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എഫ്എസ്എസ്എഐയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതി നൽകാമെന്നാണ് പുതിയ നിർദേശം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ കൂടി പങ്കുവയ്ക്കണമെന്നാണ് നി‌ർദേശിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലൂടെ ഉപഭോക്താക്കൾക്ക്…

Read More

വിവാഹം തീരുമാനിച്ചത് അമ്മ; പിന്നാലെ തല മൊട്ടയടിച്ച് യുവതി, വീഡിയോ വൈറൽ

ഒരു പ്രായം കഴിഞ്ഞാൽ എല്ലാ യുവതികളും നേടുന്ന ഒന്നാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യം. 20 വയസ് കഴിഞ്ഞാൽ തന്നെ വീടുകളിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് മാതാപിതാക്കൾ ചോദിച്ചപ്പോൾ ഒരു യുവതി ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അമ്മ എന്റെ വിവാഹം ആസൂത്രണം ചെയ്തു’ എന്ന അടിക്കുറിപ്പിനൊപ്പം തല മൊട്ടയടിക്കുന്ന വീഡിയോയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ‘കീർത്തന മേനോൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ യുവതി ഒരു ബാർബറിന് മുന്നിൽ ഇരിക്കുന്നതും അയാൾ തലമുടി…

Read More

സുഗതന് നാളെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ; സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗൺസില‍ർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നൽകിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ്…

Read More

ക്രിക്കറ്റിന്റെ മെക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ലോര്‍ഡ്‌സിലെ ആദ്യ വിമണ്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തവിട് പൊടി

ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഒരു വനിതാ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. 1976ല്‍ ആണ് ആദ്യമായി ലോര്‍ഡിസില്‍ വനിതകള്‍ ക്രിക്കറ്റ് കളിച്ചത്. എന്നാല്‍ ഇത് ഒരു ഏകദിന മത്സരമായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം…

Read More

വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശകമ്മീഷൻ

പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചതിന് മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ മണ്ണാർക്കാടേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്നും വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ‌ പറഞ്ഞു. കുട്ടികളെ പരസ്യമായി അപമാനിച്ച കെ ടി ജലീലിന്റെ നടപടി അനുചിതവും മര്യാദയില്ലാത്തതുമാണെന്ന് ബിന്ദുകൃഷ്‌ണ പറഞ്ഞു. ഇപ്പോഴും തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെ അദ്ദേഹം ന്യായീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി….

Read More

സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണുമായി ചർച്ച നടത്തി ഉടമകൾ. തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്‌ടത്തിലായെന്നാണ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് വിളിച്ചത്. സ്വകാര്യ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക്…

Read More

ആലപ്പുഴയിൽ പോര് മുറുകുന്നു; ജി സുധാകരന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ

ആലപ്പുഴ: ആലപ്പുഴയിൽ ജി സുധാകരന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ പാടശേഖരസമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ സുധാകരന്‍ സിപിഎമ്മിനെ വിമര്‍ശിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പൊതുപരിപാടിയില്‍ സിപിഎം നേതാക്കളെ അവഹേളിക്കുന്നത് എന്തിനെന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം. ഇതോടെ പ്രസംഗം പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു. എംഎൽഎയെന്ന നിലയിൽ ജി സുധാകരൻ പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് സിപിഎം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് അദ്ദേഹം വീണ്ടും വിമർശനം…

Read More

മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി. മഴക്കുറവും അന്തരീക്ഷ താപനിലയിൽ ഉണ്ടായ വർദ്ധനവും കാരണം വൈദ്യുതിയുടെ ഉപഭോഗം മുൻകാലങ്ങളേക്കാൾ വ‌ർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.   സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇന്ന് ഭാഗികമായി…

Read More

കുടിവെള്ള പദ്ധതി: അടുത്ത ആഗസ്റ്റിൽ

കൊ​ച്ചി​:​ ​ന​ഗ​ര​ത്തി​ലെ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​പ്പാ​ക്കു​ന്ന​ 190​ ​എം.​എ​ൽ.​ഡി​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​നി​ർ​മ്മാ​ണം​ 20​ ​ശ​ത​മാ​നം​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​ഗ​സ്റ്റി​ൽ​ ​പ​ദ്ധ​തി​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 15.5​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഭൂ​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഉ​പ​രി​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ ​നി​ർ​മ്മാ​ണം​ ​ഇ​ന്ന​ലെ​ ​ടി.​ജെ.​വി​നോ​ദ് ​എ​ൽ.​എ​ൽ.​എ​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​കെ.​വി.​പി.​ ​കൃ​ഷ്ണ​കു​മാ​റും​ ​എം.​എ​ൽ.​എ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More