Headlines

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്‌റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇറാൻ തിരിച്ചടിച്ചത്. മൊംബാസ, അൽ ബഹിയാഹ് എന്നീ ടാങ്കറുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയൻ ക്രൂസ് മിസൈലുകൾ ടാങ്കറുകളിൽ പതിക്കുകയായിരുന്നു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ പ്രസ്‌താവനയിൽ ആരോപിച്ചു. ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും…

Read More

പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം 45-50 വയസ്സിനുശേഷം പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും കാണപ്പെടുന്ന ഗ്രന്ഥിയാണ്. യുക്ലത്തിന്റെ ഒരു പ്രധാന ഭാഗം പ്രോസ്‌റ്റേറ്റ് ഗ്രന്ഥി സ്രവം കൊണ്ടാണ് ഉണ്ടാകുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും ഇരിക്കുന്നതുകൊണ്ടു തന്നെ ഗ്രന്ഥി വലുതാകുന്നതിനനുസരിച്ച് മൂത്രനാളത്തിന്റെ പുറത്ത് സമ്മര്‍ദ്ദം വന്ന് മൂത്രനാളി ചുരുങ്ങാനും മൂത്രതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. മൂത്രം ഒഴിക്കുന്നതിന് തടസ്സം നേരിടുക, മൂത്രം ഒഴിക്കാന്‍ കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്യേണ്ടി വരിക, എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക,…

Read More

ചില ഭാ​ഗങ്ങളിൽ വ്യക്ത വേണം, ‘രക്ഷാപ്രവർത്തന’ത്തിലെ എസ്ഐടി റിപ്പോർട്ട്

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിമാരുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തവേണമെന്ന് ഡിജിപി. റിപ്പോർട്ട് ഡിജിപി മടക്കി. വ്യക്തവേണ്ട ഭാഗങ്ങൾ ചൂണ്ടികാട്ടിയാണ് വിശദീകരണം ചോദിച്ചത്. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുsരന്വേഷണം നടത്താനും നിർദേശം നൽകി. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത്…

Read More

ഹോർമുസിനെ അമേരിക്ക ‘സംരക്ഷിക്കുമെന്ന്’ ട്രംപ്; ഇറാന് മേൽ വീണ്ടും നാവിക ഉപരോധം

ന്യൂയോർക്ക്: വീണ്ടും യുദ്ധഭീതി പരത്തി ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചു. അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ “സംരക്ഷകരാകുമെന്നും” ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.   “ഞങ്ങൾ ഇറാനിയൻ ഉപരോധം പുനഃസ്ഥാപിക്കുകയാണ്, അമേരിക്ക ഇനി മുതൽ ‘ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ’ എന്ന് അറിയപ്പെടും. എന്നാൽ, ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിന് ആവശ്യമായി വരുന്ന എല്ലാ ചെലവുകൾക്കുമായി,…

Read More

ലഹരിക്കേസിലെ പ്രതിയായ കോളേജ് അദ്ധ്യാപികയെ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു’; കൊച്ചിയില്‍ എസ്‌ഐക്കെതിരെ പരാതി

കൊച്ചി: മയക്കുമരുന്ന് വേട്ടയില്‍ കൊച്ചി പൊലീസിന്റെ നട്ടെല്ലായ ഉദ്യോഗസ്ഥനെ ലൈംഗിക അപവാദത്തിലും കോഴ ആരോപണത്തിലും തളയ്ക്കാന്‍ ലഹരിമാഫിയ. തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ എ.ഡി.എം.എയുമായി പിടിയിലായ കെവിന്‍ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുന്‍നിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡാന്‍സാഫ്) എസ്.ഐയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം. കേസില്‍ നിന്നൊഴിവാക്കാന്‍ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന യുവതിയുടെ ആരോപണത്തില്‍ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജന്‍സും…

Read More

റോട്ടറി ക്ലബ് പുതുപ്പള്ളി ഭാരവാഹികൾ സ്ഥാനമേറ്റു

പുതുപ്പള്ളി∙ റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ  ആർ.രഘുനാഥ് ഈ വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.  വിശിഷ്ടാതിഥി പാർവതി രഘുനാഥ്, പ്രസിഡന്റ് സി രമേശ്, ഡിസ്ട്രിക്ട് ചീഫ് ഡയറക്ടർ ജനറൽ അനു കുര്യൻ,അസിസ്റ്റന്റ് ഗവർണർ ഡോ.ജീവൻ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി എ വി മോഹനൻ, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, സെക്രട്ടറി ജീന  ജേക്കബ്,മുൻ പ്രസിഡണ്ട് രാജഗോപാൽ കെ ആർ,…

Read More

സൗജന്യ യാത്ര: പൊന്മുടി കെഎസ്ആർടിസി ബസിൽ വൻതിരക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിതുര ∙ പൊന്മുടിയിൽ നിന്നു ഹെയർപിൻ വളവുകൾ ഇറങ്ങുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ പരിമിതപ്പെടുത്തണം എന്ന് ആവശ്യം. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രിയദർശിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ആറാം വളവിൽ നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവർ അതി സാഹസികമായി റോഡിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. 35 സീറ്റുകൾ ഉള്ള ബസിൽ 80 യാത്രക്കാരിൽ അധികം ഉണ്ടായിരുന്നത് ദുരന്തസാധ്യത സൃഷ്ടിച്ചിരുന്നു. പൊന്മുടി റൂട്ടിലെ കൊടും വളവുകളിലൂടെ ഇത്തരത്തിൽ ഇറങ്ങി വരുന്ന ബസുകൾ…

Read More

തേയില, കാപ്പിപ്പൊടി ബ്രാൻഡുമായി വനംവകുപ്പ്; 15 വരെ പേരുകൾ നിർദേശിക്കാം

തിരുവനന്തപുരം ∙ തേയിലയും കാപ്പിപ്പൊടിയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ വനംവകുപ്പ്. കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ ഒരുക്കുന്ന തേയില, കാപ്പിപ്പൊടികളുടെ ബ്രാൻഡിന് പേരിടാൻ പൊതുജനങ്ങളിൽനിന്ന് നിർദേശം ക്ഷണിച്ചു.ഇതുമായി ബന്ധപ്പെട്ട് വനംമന്ത്രി ഷിബു ബേബിജോൺ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവച്ച പോസ്റ്റിനു കമന്റായി 15 വരെ പേരുകൾ നിർദേശിക്കാം.

Read More

മട്ടന്നൂരിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അനസും സൂര്യനും പിടിയിൽ

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പള്ളി സ്വദേശി അനസ്, കൊയിലാണ്ടി സ്വദേശി സൂര്യൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ജൂൺ 30-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ അനസും സൂര്യനും വഴി ചോദിക്കാനെന്ന വ്യാജേന തിരിയുകയായിരുന്നു. തുടർന്ന് പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ…

Read More

ഉടമ പുറത്തുപോയ സമയം വീട് കൊള്ളയടിച്ചു

ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമ പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് കവർച്ച നടന്നത്. അഞ്ചര പവൻ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് പ്രാഥമികവിവരമനുസരിച്ച് നഷ്ടപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അബ്ദുൽ കരീമും ഭാര്യയും മരുമകളും തൃശ്ശൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ ഗ്രില്ല് പൊളിച്ച്, വാതിൽ…

Read More