തിരുവനന്തപുരം: കാര്‍ഗോ സേവനങ്ങള്‍ പരീക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇതിനായി ഏഴ് മുതല്‍ എട്ട് ടണ്‍ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങള്‍ ലീസ് വ്യവസ്‌ഥയില്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.രാജ്യത്തെ വിവിധ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ വിജയകരമായി നടപ്പാക്കിവരുന്ന കാര്‍ഗോ സേവനമാതൃക പഠിച്ചാണ് കെ.എസ്.ആര്‍.ടി.സിയും ഈ വഴിക്ക് തിരിയുന്നത്. ആന്ധ്ര, തെലങ്കാന, രാജസ്‌ഥാന്‍ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ കാര്‍ഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. വിവിധ സംസ്‌ഥാനങ്ങളിലെ കാര്‍ഗോ സേവനങ്ങളുടെ പ്രവര്‍ത്തനരീതി, സാധ്യതകള്‍ എന്നിവ പഠിക്കാന്‍ മന്ത്രി സി.പി ജോണ്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ ലോജിസ്‌റ്റിക് ശൃംഖല ശക്‌തിപ്പെടുത്താനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനുമാണിത്.
ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് നാലുവരെയാണ്. ടെന്‍ഡറുമായി ബന്ധപ്പെട്ട യോഗ്യതാമാനദണ്ഡങ്ങള്‍, നിബന്ധനകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ന്ദന്ദന്ദ.നുന്ധനുനു്രത്സന്ഥ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ, ന്ദന്ദന്ദ.നുത്സന്റന്റത്സന്ധ്യ.്യഗ്നണ്ഡ, നുന്ധനുനു്രത്സന്ഥനുണ്മനുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ.
കാര്‍ഗോ നീക്കത്തിന് കെ.എസ്.ആര്‍.ടി.സി.