Headlines

നടന്‍ സലിം കുമാര്‍ അന്തരിച്ചു

  നടന്‍ സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു.ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ…

Read More

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്,1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

  മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ചു പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എഫ്…

Read More

കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല; പിണറായി വിജയന്‍

കേന്ദ്രം വില കൂട്ടുമ്പോള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂര്‍ണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നല്‍കിയത് മുന്‍ യുപിഎ സര്‍ക്കാരാണ്. ആ നയം ബിജെപി…

Read More

വയനാട് ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് N D Appachan രാജി വച്ചു.

കൽപറ്റ.ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡന്റ് .വയനാട്ടിൽ രണ്ടു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നതു സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നു. എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന…

Read More