പുറത്ത് നില്‍ക്കടോ അങ്ങോട്ട്, മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി
ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം.സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. തെളിവുകള്‍ വ്യക്തമായി പരിശോധിച്ച് നിയമപരമായ…