സി.ജെ.പി പ്രതിഷേധത്തിൽ നോയിഡ വിദ്യാർഥിക്ക് നോട്ടീസ് നൽകിയ സംഭവം, രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സി.ജെ.പിപ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് നോട്ടീസ് അയച്ച സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കടുത്ത അമർഷം രേഖപ്പെടുത്തി. ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ്, ഒരു മജിസ്‌ട്രേറ്റിന് ഇതിന് എങ്ങനെ ധൈര്യം വന്നു എന്ന് രൂക്ഷമായി ചോദിച്ചു. വിദ്യാർഥികൾക്കെതിരെ യാതൊരുവിധ കർശന നടപടികളും പാടില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതാണെന്നും ആ ഉത്തരവ് ലംഘിക്കാൻ ഏതെങ്കിലും മജിസ്‌ട്രേറ്റിന് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗതം ബുദ്ധ യൂണിവേഴ്സിറ്റിയിലെ ഒരു രണ്ടാം…