ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ചൂടിന് ആശ്വാസമായി മഴ എത്തുമോ? രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ (12/09/2026) പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More

ആന്ധ്രയിൽ നിന്ന് എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടി; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കാറിൽ കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഖിൽ എ, സുദിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ബക്കറ്റുകളിൽ ഒളിപ്പിച്ച 16.356കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം…

Read More

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ: മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിലായി. ചാടൂർ സ്വദേശി റഹ്‌മത്താണ് (21) അറസ്റ്റിലായത്. തൃശൂർ നഗരത്തിൽ ഇന്നലെ അർദ്ധരാത്രയായിരുന്നു സംഭവം. പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും യുവതി ആക്രമിച്ചു. വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുംവഴിയാണ് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടത്. തൃശൂർ വനിതാ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കലയാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റഹ്‌മത്തിനൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെട്ടു. തൃശൂർ…

Read More

റിയാസുമായുള്ള വിവാഹശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തി; ഇഡിയുടെ കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകും. അഴിമതി നിരോധന നിയമപ്രകാരം…

Read More

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ഇയാൾ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലഹരിക്കടിമയായ യുവാവ് പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു ഭയന്ന് മാതാപിതാക്കൾ സ്ഥിരമായി ബന്ധുവീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇന്ന് രാവിലെയും പിതാവും മകനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ…

Read More

ആന്ധ്രയിൽ നിന്ന് എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടി; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കാറിൽ കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഖിൽ എ, സുദിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ബക്കറ്റുകളിൽ ഒളിപ്പിച്ച 16.356കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം…

Read More

വീഡിയോ പ്രചരിച്ചത് അഭിമാന പ്രശ്‌നമുണ്ടാക്കി; 22 കാരിയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചു കൊന്നു

അഹമ്മദാബാദ്: യുവതിയെ കൊലപ്പെടുത്തി അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച അച്ഛനും സഹോദരനും അറസ്റ്റിൽ. 22 കാരിയായ സോഫിയയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചുള്ള ചിന്തകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ആശുപത്രിയിലെ റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന സോഫിയയുടേതെന്ന തരത്തിൽ പ്രചരിച്ച വീഡിയോയാണ് കൊലപാതകത്തിന് കാരണമായത്. ഓഗസ്റ്റ് 12ന് രാത്രിയാണ് കൊലപാതകം നടന്നത്. പിതാവ് മൊഹമ്മദ് ഷാറൂഖും സഹോദരൻ മൊഹമ്മദ് ഹാബിലും (38) ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർ സോഫിയയെ ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു….

Read More

അരവിന്ദ് കെജ്രിവാൾ വീണ്ടും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എ.എ.പി) ദേശീയ കൺവീനറായി അരവിന്ദ് കെജ്രിവാളിനെ വീണ്ടും തെ​രഞ്ഞെടുത്തു. പാർട്ടിയുടെ 15ാം ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2012ൽ പാർട്ടി രൂപീകരിച്ചത് മുതൽ കെജ്‌രിവാൾ പാർട്ടിയുടെ ദേശീയ കൺവീനറാണ്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സെപ്റ്റംബർ ഒമ്പതിന് നടന്ന യോഗം. കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 330 അംഗങ്ങൾ പങ്കെടുത്തതായി പാർട്ടി അറിയിച്ചു. പാർട്ടിയുടെ പുതിയ ദേശീയ എക്സിക്യൂട്ടീവിനും രൂപം നൽകി. 23 അംഗങ്ങളാണ് പുതിയ ദേശീയ എക്സിക്യൂട്ടീവിലുള്ളത്. സംഘടനാ ചുമതലകളിലും ​മാറ്റങ്ങളില്ല. ദേശീയ സെക്രട്ടറിയായി പങ്കജ്…

Read More

റീൽസ് കാണുന്നതിനിടെ ഇന്റർനെറ്റ് കട്ടായി; കീടനാശിനി കഴിച്ച ഭാര്യക്ക് ചാണകവെള്ളം നൽകി ഭർത്താവ്, ദാരുണാന്ത്യം

റായ്പുർ: മൊബൈൽ ഇന്റർനെറ്റ് നിരന്തരം തടസ്സപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച സ്ത്രീക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കീടനാശിനി കഴിച്ച സ്ത്രീയെ രക്ഷിക്കുന്നതിനായി ഭർത്താവ് ചാണ​കവെള്ളം നൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. മംഗ്ലോ ഭായ് എന്ന സ്ത്രീയാണ് മരിച്ചത്. ഫോണിൽ റീൽസ് കണ്ടുകൊണ്ട് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു അവർ. റീൽസ് കാണുന്നതിനിടെ തുടർച്ചയായി നെറ്റ്‍വർക്ക് തടസ്സപ്പെട്ടു. ഇത് സ്ത്രീയെ പ്രകോപിതയാക്കി. തുടർന്ന് മംഗ്ലോ ഭായ് തന്റെ ഫോൺ നിലത്ത് ഇടിച്ച് പൊട്ടിച്ചു കളഞ്ഞു. തുടർന്ന് മുറിയിൽ കയറി വാതിൽ…

Read More

സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത് -പിണറായി വിജയൻ

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ…

Read More