തിരിച്ചടിച്ച് സൗദി സഖ്യസേന; യെമനിൽ ശക്തമായ വ്യോമാക്രമണം, ഹൂതി വിമതർക്ക് തിരിച്ചടി

റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി സഖ്യസനേയുടെ വ്യോമാക്രമണം. യെമനിലെ മരിബ്, അൽ ജൗഫ്, തായിസ്, ഹുദൈദ എന്നിവിടങ്ങളിലായി മുപ്പതോളം തവണ വ്യോമാക്രമണം ഉണ്ടായതായി ഹൂതി വിമതസേന അറിയിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി സഖ്യസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കുട്ടികൾ അടക്കം 73 പൗരന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായാണ് സൗദി സഖ്യസേനയുടെ ആക്രമണം. അരാംകോ എണ്ണ കേന്ദ്രങ്ങളിലും ഖാമീസ്…

Read More

മലയാളികൾക്ക് ആശ്വാസം; കേരളത്തിൽ വരുന്ന രണ്ട് ദിവസം മഴ, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്. സെപ്‌തംബ‌ർ 11, 12 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,…

Read More

മലയാളികൾക്ക് ഇനി പാതിരാത്രിയും ഉറക്കം നഷ്‌ടപ്പെടും; പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി, നിയന്ത്രണം അറിയാൻ ‘വിത്ത് യു’ ആപ്പ്

തിരുവനന്തപുരം: പവർ കട്ടിന്റെ സമയം കൂട്ടി കെഎസ്‌ഇബി. വൈകിട്ട് 6.45 മുതൽ 12.45 വരെയാണ് ഇനി വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. ഇന്നലെ 12.30 വരെയായിരുന്നു നിയന്ത്രണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാദ്ധ്യത. ‘WITH YOU’ എന്ന കെഎസ്‌ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണ സമയം ഉപയോക്താക്കൾക്ക് അറിയാനാകും. ഇന്ന് തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായി. നാളെ ഉച്ചയോടെ സംസ്ഥാന വ്യാപകമായി നിലവിൽ വരും. ഇന്നലെ മുൻ…

Read More

20 ദിവസം ഒന്നിച്ചു താമസിച്ചു; കാണാതായ യുവതിയും യുവാവും ഗസ്റ്റ് ‌ഹൗസ് മുറിയിൽ മരിച്ച നിലയിൽ

ലക്‌നൗ: ഗസ്റ്റ് ഹൗസിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. 20കാരനായ അമിത്‌ കുമാർ, 19കാരിയായ നർഗീസ് എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ചിൻഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗസ്റ്റ് ‌ഹൗസിൽ ഇന്നലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ചിൻഹട്ടിലെ റെഡ് ബിൽഡിംഗ് ഗസ്റ്റ് ഹൗസിലെ 101-ാം നമ്പർ മുറിയിൽ ഇരുവരും ഓഗസ്റ്റ് 23 മുതൽ താമസിച്ചുവരികയായിരുന്നു. 20 ദിവസത്തോളമായി ഇവർ ഇവിടെയാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരനായ രാകേഷ് യാദവാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയ…

Read More

വായയിൽ ക്യാൻസർ: തൃശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ കടുവയ്ക്ക് ദയാവധം

പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി മൃഗശാല അധികൃതർ. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ…

Read More

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു: കാരണം കുടുംബ പ്രശ്നമെന്ന് സൂചന

തിരുവനന്തപുരം: ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. വിളവൂർക്കല്ലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആദ്യം എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി അമ്മയെ കസ്റ്റഡിയിൽ എടുത്തു.

Read More

സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്നുപേർക്ക് 7 വർഷം തടവ്

കണ്ണൂർ: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേർക്ക് ഏഴ് വർഷം തടവും പിഴയും. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. കാസർകോട് ഒളവറ പുത്തൻപുരയിൽ ഫസലുൽ റഹ്മാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് പന്നിയൂർ പള്ളിവയൽ സ്വദേശികളായ ബത്താലി ബി. മുബാറക്, അബ്ദുല്ല, ഇവരുടെ സുഹൃത്ത് പി. ഇബ്രാഹിം എന്നിവർ ശിക്ഷിക്കപ്പെട്ടത്. പല വകുപ്പുകളിലായി ഒന്നും രണ്ടും പ്രതികൾക്ക് 12 വർഷവും മൂന്നാം പ്രതിക്ക് ഒൻപത്…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ഇതരമത ചിഹ്നങ്ങൾക്ക് വിലക്ക്; ലംഘിച്ചാൽ പിഴ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇതരമത ചിഹ്നങ്ങൾ ധരിച്ച് പ്രവേശിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തിലെ ആചാരലംഘനത്തെ തുടർന്ന് രണ്ട് ഓതിക്കന്മാരെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയ ചെലവും പിഴയായി ഈടാക്കും. അഷ്ടമിരോഹിണി ദിനത്തിൽ ഒന്നരലക്ഷത്തിലേറെ ഭക്തർ ക്ഷേത്രത്തിലെത്തിയെന്നും വിശേഷാൽ പ്രസാദ ഊട്ടിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തെന്നും ദേവസ്വം അറിയിച്ചു. സെപ്റ്റംബർ 13ന് ഗുരുവായൂരിൽ 409 വിവാഹങ്ങളാണ് ഇതിനകം ശീട്ടാക്കിയിരിക്കുന്നത്. വിവാഹത്തിന് തലേദിവസം വരെ ശീട്ടാക്കാൻ…

Read More

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെയും ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡൽഹി: ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാർ നാളത്തെ പണിമുടക്കുമായി മുന്നോട്ട്. ശനിയും ഞായറും അവധിയായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ നാല് ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കാം. 28, 29, 30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. തുടർന്ന് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തിദിനമാക്കണമെന്ന ജീവനക്കാരുടെ ആവശ്യം സർക്കാർ ഇതുവരെ…

Read More

ചിറയിന്‍കീഴ് കയ്യാങ്കളി: സജിത്തിനെതിരേ നടപടിയുണ്ടാകില്ല ; രമ്യാഹരിദാസിന് പരസ്യ ശാസന നല്‍കിയേക്കും

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എ രമ്യാഹരിദാസിന് എതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. എംഎല്‍എ യ്ക്ക് പരസ്യ താക്കീത് നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനാണ് കെ.പി.സി.സി. യുടെ ആലോചന. എംഎൽഎയെ താക്കീത് ചെയ്യണം, പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ എതിർചേരി ഉയർത്തുന്നുണ്ട്. സംഭവത്തില്‍ എംഎം ഹസന്‍ കമ്മീഷന്‍ ഇന്ന് അന്തിമറിപ്പോര്‍ട്ട് നലകും. അത് അനുസരിച്ചായിരിക്കും അന്തിമതീരുമാനം. ഇക്കാര്യത്തില്‍ നടപടി തീരുമാനിക്കേണ്ടത് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫാണ്. അതേസമയം എംഎല്‍എ കൂടിയായ രമ്യാ ഹരിദാസിന്…

Read More