നിർദ്ധനരായ കുട്ടികൾക്ക് കിസുമം സ്കൂളിൽ ആട്ടിൻകുട്ടി ഫ്രീ

പത്തനംതിട്ട: കിസുമം ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ പഠിച്ചാൽ ആട്ടിൻകുട്ടി ഫ്രീ! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ സ്കൂൾ ആട്ടിൻകുട്ടികളെ നൽകും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അദ്ധ്യാപകരാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പെൺ ആട്ടിൻകുട്ടിയെയോ ആടിനെ വാങ്ങാനുള്ള തുകയോ സ്‌കൂളിന് തിരികെ നൽകണമെന്നതാണ് വ്യവസ്ഥ. ഒന്നാംക്ളാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള നിർദ്ധനരായ കുട്ടികൾക്ക് ആടിനെ നൽകും. 2023ൽ പത്തുപേർക്ക് ആട്ടിൻകുട്ടികളെ നൽകിയാണ് തുടങ്ങിയത്. മൂന്നുവർഷം കൊണ്ട്…

Read More

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസിനെയാണ് അലിപ്ദ്വാർ ഗ്രാമത്തിൽ നിന്ന് അഗളി എസ്.ഐ എച്ച്.ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ ഗ്രാമത്തിലുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടു മാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടതെന്നുമാണ് പ്രതി നൽകിയ മൊഴി. ഈ പരിചയം വച്ചാണ്…

Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികൾക്കെതിരെ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.   ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽ നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം…

Read More

തൃക്കാക്കര മോർഫിങ് കേസ്: നഗ്നചിത്രം കാണാൻ 500രൂപ, ടെലിഗ്രാം ചാനൽ വഴി വിതരണം,

കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മോർഫ് ചെയ്ത ചിത്രങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ടെലിഗ്രാം ഗ്രൂപ്പുകളിൽ സിനിമ പ്രമോഷൻ പരിപാടികൾക്ക് സമാനമായ പ്രചാരണങ്ങൾ നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രമോഷനായി ഉണ്ടാക്കിയ ടെലിഗ്രാം ചാനലിൽ മാത്രം ആയിരത്തി അഞ്ഞൂറോളം പേർ അംഗങ്ങളായുണ്ട്. ഇതിലേക്കാണ് മോർഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങൾ ആദ്യം പോസ്റ്റ് ചെയ്യുന്നത്. മോർഫ് ചെയ്യപ്പെട്ടവരുടെ ഒറിജിനൽ വിഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ഇടാറുണ്ട്. ഇതിൽ ആകൃഷ്ടരാകുന്നവരാണ് മോർഫ്…

Read More

വിഴിഞ്ഞത്ത് ‘കണവ’യാണ് താരം

വിഴിഞ്ഞം ∙മീൻപിടിത്ത സീസൺ അവസാന ഘട്ടത്തിലേക്ക്. മേയ് പകുതിക്കു ശേഷം തുടങ്ങിയ സീസൺ ഈ മാസം അവസാനത്തോടെ കഴിയും. ഇതോടെ ജില്ലയുടെ ഇതര തീരങ്ങളിലും തമിഴ്നാട് അതിർത്തികളിലും നിന്നുള്ള മത്സ്യത്തൊഴിലാളികളും യാനങ്ങളും സ്വന്തം നാടുകളിലേക്ക് യാത്രയാകും. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇക്കുറിയിലെ സീസൺ പ്രതീക്ഷച്ചതിലും മെച്ചം ആയിരുന്നു എന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.വാള മത്സ്യം ഒഴികെ മറ്റുള്ളവയെല്ലാം യഥേഷ്ടം ലഭിച്ചു. കണവ മത്സ്യം ആയിരുന്നു ഏറെ ലഭിച്ചത്. ഇപ്പോഴും തീരത്ത് താരം കണവ തന്നെ എന്നു തൊഴിലാളികൾ പറയുന്നു….

Read More

കഞ്ചാവുസംഘത്തെ പിടികൂടാൻ ശ്രമം കാർ കയറി പൊലീസുകാരന്റെ കാലൊടിഞ്ഞു

പാലാ ∙ കഞ്ചാവുമായി കാറിലെത്തിയ സംഘം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം കാലിൽ കയറി പൊലീസുകാരന്റെ കാലിനു പരുക്കേറ്റു. സംഭവത്തിൽ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ ഷാഹിദ് (29), തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ (33), എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാറിൽനിന്ന് അരക്കിലോയോളം കഞ്ചാവ് പിടികൂടി. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ എം.എസ്.അഭിലാഷ് (38) ചികിത്സയിലാണ്. കാലിന് ഒടിവും ചതവുമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു സമാന്തര റോ‍ഡിൽ…

Read More

.ഡി നടപടി നിയമാനുസൃതം; കൈമാറിയ വിവരങ്ങൾ അവഗണിക്കാനാകില്ല, കേസെടുക്കേണ്ടത് സംസ്ഥാന പൊലീസ്

കൊച്ചി∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ചാണ്, ഇ.ഡിക്ക് ഇങ്ങനെ കത്തയയ്ക്കാൻ അധികാരം ലഭിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും…

Read More

എക്സാലോജിക് കേസില്‍ പ്രതിയായാല്‍ പ്രതിപക്ഷനേതൃസ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളിയായേക്കും. അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് സിപിഎം നേതാക്കളും രംഗത്തെത്തി. ഇഡിയുടെ ‘തിരക്കഥ നന്നായിട്ടുണ്ടെന്ന്’ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് എംഎല്‍എ, തങ്ങള്‍ പേടിച്ചുപോയെന്ന്…

Read More

പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി, തെളിവുകൾ നൽകാൻ തയാർ’-കുഴൽനാടൻ

കോട്ടയം∙ മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായിയെന്ന് പറഞ്ഞപ്പോൾ നേരിടേണ്ടി വന്നത് ആക്ഷേപവും പരിഹാസവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. തെളിവുകൾ നൽകാൻ താൻ തയാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ പല കമ്പനികളിൽ നിന്നും പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി. സമ്പത്തിന്റെ വലിയ പങ്ക് രാജ്യത്തിന് പുറത്തുണ്ട്. കേസിൽ…

Read More

‘കേരളത്തിൽ മോഹൻലാലിനെക്കാൾ ആരാധകർ വിജയ്ക്കുണ്ട്, സിനിമ വരുമ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരെ മാറ്റിവയ്ക്കും’

തിരുവനന്തപുരം: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) കേരളം ഉൾപ്പെടെയുള്ള മറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടിവികെ സാന്നിദ്ധ്യം അറിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്. ‘കേരളത്തിലേക്ക് വരുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പേര് മാറ്റില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടിവികെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്നാട്ടിൽ…

Read More