ഹിമാലയമെന്ന ‘ടൈം ബോംബ്’; മഞ്ഞുരുകുന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് മഹാദുരന്തം?
ന്യൂഡൽഹി: ഹിമാലയം വെറും മഞ്ഞുമൂടിയ പർവതനിരകളല്ല. കോടിക്കണക്കിന് മനുഷ്യരുടെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും വൈദ്യുതിയുടെയും നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിയുടെ വലിയ ജലസംഭരണിയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ മേഖലയുടെ സ്വാഭാവിക ഘടനയെ അതിവേഗം മാറ്റുകയാണ്. ഹിമാനികൾ ഉരുകുന്നു, മഞ്ഞുപാളികൾ പിൻവാങ്ങുന്നു, ഹിമാനി തടാകങ്ങൾ വലുതാകുന്നു. ഇതോടെ ഒരു വലിയ ദുരന്തസാധ്യതയാണ് രൂപപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും വടക്കേയറ്റമായ ആർട്ടിക് സമുദ്ര മേഖലയായ ഉത്തരധ്രുവമായും അന്റാർട്ടിക്കയെ ദക്ഷിണധ്രുവമായും കണക്കാക്കുമ്പോൾ ഹിമാലയത്തെ മൂന്നാം ധ്രുവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും പുറത്തുള്ള…